കു​റു​വ മോ​ഷ​ണ​സം​ഘം കോ​ഴി​ക്കോ​ട്ടും എ​ത്തി​യെ​ന്ന് ക​മ്മീ​ഷ​ണ​ർ
Tuesday, October 19, 2021 1:04 AM IST
കോ​ഴി​ക്കോ​ട്: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള അ​തീ​വ അ​ക്ര​മ​കാ​രി​ക​ളാ​യ കു​റു​വ മോ​ഷ​ണ​സം​ഘം കോ​ഴി​ക്കോ​ട്ട് എ​ത്തി​യ​ത് സ്ഥി​രീ​ക​രി​ച്ച് സി​റ്റി​പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ.​വി. ജോ​ർ​ജ്. ഇ​വ​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്നു ക​രു​തു​ന്ന ര​ണ്ടു കേ​സു​ക​ൾ എ​ല​ത്തൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ക​ഴി​ഞ്ഞ​ദി​വ​സം പാ​ല​ക്കാ​ട്ടു പി​ടി​യി​ലാ​യ​വ​രെ ഈ ​കേ​സു​ക​ളി​ൽ പ്ര​തി​ചേ​ർ​ത്തി​ട്ടു​ണ്ടെ​ന്നും ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു.
അ​തീ​വ അ​ക്ര​മ​കാ​രി​ക​ളാ​ണ് കു​റു​വ സം​ഘ​മെ​ങ്കി​ലും അ​ത്ത​ര​ത്തി​ൽ അ​ക്ര​മം ന​ട​ത്തി ക​വ​ർ​ച്ച ന​ട​ത്തി​യ​തു ന​ഗ​ര​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. പ​ക്ഷേ, എ​ല​ത്തൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ര​ണ്ടു കേ​സു​ക​ളി​ൽ ഇ​വ​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​ട്ടു​ണ്ട്. ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്നും കോ​ടാ​ലി, തൂ​മ്പാ പോ​ലു​ള്ള​വ വീ​ടി​ന് പു​റ​ത്തു​വ​യ്ക്കാ​തെ സൂ​ക്ഷി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു. അ​ന്ന​ശേ​രി​യി​ലാ​ണ് ഇ​വ​ർ താ​മ​സി​ച്ച​ത്.
അ​സ​മ​യ​ത്ത് എ​ന്തെ​ങ്കി​ലും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​ടു​ത്ത പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ മ​റ്റ് ആ​ളു​ക​ളെ​യോ വി​ളി​ച്ച​റി​യി​ച്ച ശേ​ഷം മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​വൂ എ​ന്നും ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. രാ​ത്രി​കാ​ല പ​രി​ശോ​ധ​ന പോ​ലീ​സ് ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സം​ശ​യ​ക​ര​മാ​യി ആ​രെ​യെ​ങ്കി​ലും ക​ണ്ടാ​ൽ ഫോ​ട്ടോ​യെ​ടു​ത്ത് പ​രി​ശോ​ധി​ക്കും. അ​നാ​വ​ശ്യ​മാ​യി രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ നി​രീ​ക്ഷി​ക്കും. ഇ​തി​നാ​യി നാ​ൽ​പ​തോ​ളം സം​ഘ​ങ്ങ​ളെ ന​ഗ​ര​ത്തി​ൽ മാ​ത്രം നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ലെ 049 52721697 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. രാ​ത്രി​ക​ളി​ൽ വീ​ട് ആ​ക്ര​മി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള കു​റു​വ സം​ഘ​ത്തി​ന്‍റെ രീ​തി. വാ​തി​ൽ അ​ടി​ച്ചു​ത​ക​ർ​ത്ത് വീ​ടു​ക​ളി​ൽ അ​ത്രി​ക്ര​മി​ച്ച് ക​യ​റു​ന്ന കു​റു​വ സം​ഘം വീ​ട്ടു​കാ​രെ ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കാ​നും മ​ടി​ക്കാ​റി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം പാ​ല​ക്കാ​ട്ടു​നി​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കു​റു​വ സം​ഘ​ത്തി​ൽ​പ്പെ​ട്ട മൂ​ന്നു​പേ​രെ അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു.
ഇ​വ​രെ കോ​ഴി​ക്കോ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. കു​റു​വ സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കു​കോ​ഴി​ക്കോ​ട് എ​ല​ത്തൂ​രി​ൽ ന​ട​ന്ന ര​ണ്ടു ക​വ​ർ​ച്ചാ​കേ​സി​ൽ പ​ങ്കു​ണ്ടെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ​യാ​ണ് പോ​ലീ​സ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്.