ചെ​മ്പ​നോ​ട​യി​ൽ വോ​ളി​ബോ​ൾ ക്യാ​മ്പി​നു തു​ട​ക്ക​മാ​യി
Tuesday, October 19, 2021 1:04 AM IST
പേ​രാ​മ്പ്ര: പ​ത്തു മു​ത​ൽ 17 വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ൾ ചെ​മ്പ​നോ​ട ഹൈ​സ്കൂ​ൾ മൈ​താ​നി​യി​ൽ വോ​ളി​ബോ​ൾ ക​ളി​യു​ടെ ബാ​ല​പാ​ഠം സ്വാ​യ​ത്ത​മാ​ക്കാ​നു​ള്ള പ​രി​ശീ​ല​ന​ത്തി​ലാ​ണ്. എ​ൻ​ഐ​എ​സ് കോ​ച്ച് പി.​എ. തോ​മ​സി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണു ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളു​മ​ട​ക്കം 120 വി​ദ്യാ​ർ​ഥി​ക​ൾ 15 ദി​ന പ​രി​ശീ​ല​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.
ചെ​മ്പ​നോ​ട മേ​ഖ​ല​യി​ലെ ഒ​രു കൂ​ട്ടം യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ ഉ​യി​ർ​ക്കൊ​ണ്ട ജി​മ്മി ജോ​ർ​ജ് സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി​യു​ടെ ആ​ദ്യ കാ​ൽ​വ​യ്പ്പാ​ണു കു​ട്ടി​ക​ൾ​ക്കു​ള്ള വോ​ളി​ബോ​ൾ പ​രി​ശീ​ല​നം. രാ​വി​ലെ 6.30 മു​ത​ൽ ഒ​ന്പ​തു​വ​രെ ര​ണ്ട​ര മ​ണി​ക്കൂ​റാ​ണു പ​രി​ശീ​ല​നം. ഇ​തി​ൽ ശാ​രീ​രി​ക വ്യാ​യാ​മ​വു​ണ്ട്. ഒ​ടു​വി​ൽ സം​ഘാ​ട​ക​ർ ന​ൽ​കു​ന്ന ല​ഘു​ഭ​ക്ഷ​ണ​ത്തോ​ടെ​യാ​ണു ഓ​രോ ദി​ന​വും ക്യാ​മ്പ് അ​വ​സാ​നി​ക്കു​ന്ന​ത്. ചെ​ല​വു​ക​ളെ​ല്ലാം അ​ക്കാ​ഡ​മി സാ​ര​ഥി​ക​ൾ സ്വ​ന്തം വ​ക​യി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​ണ്.
ക​ഴി​ഞ്ഞ ദി​വ​സം ചെ​മ്പ​നോ​ട ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​മ്മി ജോ​ർ​ജ് സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി​യു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​ജോ​ൺ​സ​ൺ പാ​ഴു​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ൺ​സ​ൺ വെ​ട്ടി​ക്കാ​ലാ​യി​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കോ​ച്ചിം​ഗ് ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ൻ​ഐ​എ​സ് കോ​ച്ച് പി.​എ. തോ​മ​സ് നി​ർ​വ​ഹി​ച്ചു.
ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​എ. ജോ​സ് കു​ട്ടി, ലൈ​സ ജോ​ർ​ജ്, സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക വി.​കെ. ഷാ​ന്‍റി, ജി​ല്ലാ വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ വി.​കെ. പ്ര​ദീ​പ​ൻ, ആ​വ​ള ഹ​മീ​ദ്, ജോ​ബി ഏ​ബ്ര​ഹാം, വി​നീ​ത റി​ജോ, സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ൻ പൊ​ങ്ങ​ൻ​പാ​റ, ട്ര​ഷ​റ​ർ ജോ​ബി എ​ട​ച്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കു​ര്യാ​ച്ച​ൻ പൊ​ങ്ങാ​ൻ​പാ​റ, ന​വീ​ൻ സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ, പി.​വി. വി​മ​ൽ, ജോ​ൺ​സ​ൺ ജോ​ൺ, ജോ​ബി ഇ​ട​ച്ചേ​രി, പി.​ടി. ബാ​ല​ൻ, സു​നി​ൽ വേ​ന​കു​ഴി, പി.​ടി. വി​ജ​യ​ൻ, റോ​ബി​ൻ ജെ​യിം​സ് എ​ന്നി​വ​രും ചെ​മ്പ​നോ​ട ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക വി.​കെ. ഷാ​ന്‍റി, കാ​യി​കാ​ധ്യാ​പി​ക വി​നീ​ത റി​ജോ, യു​പി സ്കൂ​ൾ അ​ധ്യാ​പി​ക ജോ​ളി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രാ​ണു അ​ക്കാ​ഡ​മി​യു​ടെ സാ​ര​ഥി​ക​ൾ.