കൃ​ഷി ന​ശി​പ്പി​ച്ച കാ​ട്ടു​പ​ന്നി​യെ വെ​ടി​വച്ച് കൊ​ന്നു
Tuesday, October 19, 2021 1:04 AM IST
താ​മ​ര​ശേ​രി: ച​മ​ൽ - വെ​ണ്ടേ​ക്കും​ചാ​ലി​ൽ കൃ​ഷി ന​ശി​പ്പി​ച്ച് കൊ​ണ്ടി​രു​ന്ന കാ​ട്ടു​പ​ന്നി​യെ വെ​ടി​വച്ച് കൊ​ന്നു. വ​ള​വ​നാ​നി​ക്ക​ൽ ജോ​സ​ഫി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ പു​ല​ർ​ച്ചെ കൃ​ഷി ന​ശി​പ്പി​ച്ച് കൊ​ണ്ടി​രു​ന്ന ഏ​ക​ദേ​ശം ര​ണ്ട് വ​യ​സ് പ്രാ​യ​വും 40 കി​ലോ തൂ​ക്ക​വു​മു​ള്ള കാ​ട്ടു​പ​ന്നി​യെ​യാ​ണ് വ​നം​വ​കു​പ്പി​ന്‍റെ എം​പാ​ന​ൽ ലി​സ്റ്റി​ൽ​പ്പെ​ട്ട ച​ന്തു​ക്കു​ട്ടി വേ​ണാ​ടി വെ​ടി​വച്ച് കൊ​ന്ന​ത്. കാ​ട്ടു​പ​ന്നി​യെ സം​യു​ക്ത ക​ർ​ഷ​ക കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​വി. സെ​ബാ​സ്റ്റ്യ​ൻ, ത​ങ്ക​ച്ച​ൻ മു​രി​ങ്ങാ​കു​ടി, യു.​കെ.​അ​ന​ന്ത​ൻ, താ​മ​ര​ശേ​രി വ​ന​പാ​ല​ക​രാ​യ എ​ൻ.​കെ.​ഇ​ബ്രാ​യി, എം.​എം.​പ്ര​സാ​ദ്, താ​ത്ക്കാ​ലി​ക വാ​ച്ച​ർ​ന്മാ​രാ​യ പി.​ര​വി, പി.​ആ​ർ.​സ​ജി എ​ന്നി​വ​രു​ടെ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മ​റ​വു ചെ​യ്തു.