മി​ഠാ​യി​ത്തെ​രു​വി​ല്‍ ഗു​രു​ത​ര സു​ര​ക്ഷാ​വീ​ഴ്ച​യെ​ന്ന് പോ​ലീ​സി​ന്‍റെ റി​പ്പോ​ര്‍​ട്ട്
Wednesday, October 20, 2021 12:09 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട് : മി​ഠാ​യി​ത്തെ​രു​വി​ല്‍ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കു ഭീ​ഷ​ണി​യു​ണ്ടെ​ന്ന് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ചെ​റി​യ തീ​പ്പൊ​രി​യു​ണ്ടാ​യാ​ല്‍ വ​രെ സ്‌​ഫോ​ട​ന സ​മാ​ന​മാ​യ അ​വ​സ്ഥ​യു​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത​യാ​ണ് മി​ഠാ​യി​ത്തെ​രു​വി​ലു​ള്ള​തെ​ന്നും സ്‌​പെ​ഷ​ല്‍​ബ്രാ​ഞ്ച് അ​സി.​ക​മ്മീ​ഷ​ണ​ര്‍ എ.​ഉ​മേ​ഷ് ത​യാ​റാ​ക്കി​യ 500 പേ​ജി​ലു​ള്ള റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി.
ക​ഴി​ഞ്ഞ​മാ​സം മി​ഠാ​യി​ത്തെ​രു​വി​ലെ മൊ​യ്തീ​ന്‍​പ​ള്ളി റോ​ഡി​ലെ തീ​പി​ടി​ത്ത​ത്തെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. വി​ശ​ദ​റി​പ്പോ​ര്‍​ട്ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി.​ജോ​ര്‍​ജി​നു ന​ല്കി. ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍​ക്കും റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ കൈ​മാ​റും.
കെ​ട്ടി​ട നി​ര്‍​മാ​ണ ച​ട്ട​ങ്ങ​ളി​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​ട്ടു​ള്ള സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ലം​ഘി​ച്ചു​കൊ​ണ്ടാ​ണ് മി​ഠാ​യി​തെ​രു​വി​ല്‍ കെ​ട്ടി​ട​ങ്ങ​ള്‍ നി​ര്‍​മി​ച്ചി​ട്ടു​ള്ള​ത്. കെ​ട്ടി​ട​ങ്ങ​ള്‍ ത​മ്മി​ലു​ള്ള അ​ക​ലം പോ​ലും അ​ശാ​സ്ത്രീ​യ​മാ​ണ്. തീ​പി​ടി​ത്തം പോ​ലു​ള്ള അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​ന്‍ പോ​ലും സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. പ​ല​കെ​ട്ടി​ട​ങ്ങ​ളി​ലും പ്ര​വേ​ശി​ക്കാ​നു​ള്ള ചെ​റി​യ വ​ഴി മാ​ത്ര​മാ​ണു​ള്ള​ത്. എ​മ​ര്‍​ജ​ന്‍​സി എ​ക്‌​സി​റ്റു​ക​ള്‍ പോ​ലും കെ​ട്ടി​യ​ട​ച്ച് ക​ട​ക​ളാ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്. ക​ട​ക​ള​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍ എ​മ​ര്‍​ജ​ന്‍​സി എ​ക്‌​സി​റ്റു​ക​ള്‍ ഗോ​ഡൗ​ണു​ക​ളാ​ക്കി മാ​റ്റി​യ​താ​യും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. പ​ല​ക​ട​ക​ളി​ലും പ​ഴ​യ രീ​തി​യി​ലു​ള്ള വ​യ​റിം​ഗാ​ണ്. ബോം​ബു​പോ​ലെ പൊ​ട്ടി​ത്തെ​റി​ക്കാ​വു​ന്ന വി​ധ​ത്തി​ലാ​ണ് ഇ​ല​ക്‌​ട്രി​ക് ലൈ​നു​ക​ള്‍ സ്ഥാ​പി​ച്ച​ത്. ചു​വ​രി​നു​ള്ളി​ലൂ​ടെ വേ​ണ്ട വ​യ​റിം​ഗു​ക​ളെ​ല്ലാം പു​റ​ത്തു​കൂ​ടി​യാ​ണു​ള്ള​ത്. കൂ​ടാ​തെ പ്ല​ഗ് പോ​യി​ന്‍റു​ക​ളി​ല്‍ നി​ന്നു കൂ​ടു​ത​ല്‍ ലൈ​നു​ക​ള്‍ അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ വ​ലി​ച്ച​താ​യും ക​ണ്ടെ​ത്തി. ഈ ​ലൈ​നു​ക​ളി​ല്‍ നി​ന്ന് ഉ​ണ്ടാ​വു​ന്ന ചെ​റി​യ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടു​ക​ള്‍ വ​രെ വ​ലി​യ അ​ഗ്നി​ബാ​ധ​യി​ലേ​ക്കാ​ണ് ന​യി​ക്കു​ക.
പ്ലാ​സ്റ്റി​ക്, തു​ണി​ക​ള്‍ പോ​ലു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ ക​ട​ക​ള്‍​ക്കു​ള്ളി​ലും കെ​ട്ടി​ട​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ലും സ്വി​ച്ച് ബോ​ര്‍​ഡു​ക​ള്‍​ക്കും മെ​യി​ന്‍​സ്വി​ച്ചു​ക​ള്‍​ക്കും സ​മീ​പ​ത്തു വ​രെ​യും കൂ​ട്ടി​യി​ട്ട നി​ല​യി​ലാ​ണു​ള്ള​ത്. ഇ​ത്ത​രം വ​സ്തു​ക്ക​ളി​ലേ​ക്ക് തീ ​എ​ളു​പ്പ​ത്തി​ല്‍ പ​ട​ര്‍​ന്നു പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. തീ​പി​ടി​ത്ത​മു​ണ്ടാ​യാ​ല്‍ തീ​യ​ണ​യ്ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം പോ​ലും മി​ഠാ​യി​തെ​രു​വി​ലി​ല്ല. ഫ​യ​ര്‍ ഹൈ​ഡ്ര​ന്‍റു​ക​ളും വേ​ണ്ട വി​ധ​ത്തി​ല്‍ സ്ഥാ​പി​ച്ചി​ട്ടി​ല്ല. എ​ല്ലാ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്കും വെ​ള്ളം ല​ഭി​ക്കാ​നു​ള്ള സൗ​ക​ര്യ​വും മി​ഠാ​യി​ത്തെ​രു​വി​ലി​ല്ല. തീ​യ​ണ​യ​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ പ​ല ക​ട​ക​ളി​ലു​മി​ല്ല. ഉ​ള്ള ക​ട​ക​ളി​ല്‍ അ​ത് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് അ​റി​യി​ല്ല.

ക​ച്ച​വ​ട​ത്തി​ന​ല്ല പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കേ​ണ്ട​തെ​ന്നും നാ​ട്ടു​കാ​രു​ടേ​യും ക​ട​യി​ലു​ള്ള​വ​രു​ടേ​യും ജീ​വ​നാ​ണ് പ്ര​ധാ​ന്യം ന​ല്‍​കേ​ണ്ട​തെ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ടി​ന്‍റെ സം​ഗ്ര​ഹം.