പ്ലാ​വി​ന്‍തൈ​ ന​ടീ​ല്‍ പ​ദ്ധ​തി ഗോവ ഗ​വ​ര്‍​ണ​റു​ടെ വീ​ട്ടു​മു​റ്റ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, October 20, 2021 12:09 AM IST
കോ​ഴി​ക്കോ​ട്: രാ​ജ്യ​മെ​മ്പാ​ടും ര​ണ്ടു​കോ​ടി പ്ലാ​വി​ന്‍ തൈ​ക​ള്‍ ന​ട്ടു​വ​ള​ര്‍​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഗ്രീ​ന്‍ വേ​ള്‍​ഡ് - ക്ലീ​ന്‍ വേ​ള്‍​ഡ് എ​ന്ന സ​ന്ദേ​ശ​വു​മാ​യി ന​ട​ത്തു​ന്ന പ്ലാ​വി​ന്‍ തൈ ​ന​ടീ​ല്‍ പ​ദ്ധ​തി​യു​ടെ വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഗോ​വ ഗ​വ​ര്‍​ണ​ര്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള​യു​ടെ കോ​ഴി​ക്കോ​ട്ടെ വീ​ട്ടു​മു​റ്റ​ത്ത് ഗ​വ​ര്‍​ണ​റും ഭാ​ര്യ അ​ഡ്വ.​റീ​ത്ത​യും ചേ​ര്‍​ന്ന് പ്ലാ​വി​ന്‍ തൈ ​ന​ട്ടു നി​ര്‍​വ​ഹി​ച്ചു.
ഗ്രീ​ന്‍ വേ​ള്‍​ഡ് ക്ലീ​ന്‍ വേ​ള്‍​ഡ് ഫൗ​ണ്ടേ​ഷ​നും വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ മ​ല​ബാ​ര്‍ പ്രോ​വി​ന്‍​സും ചേ​ര്‍​ന്നാ​ണു ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. ഗ്രീ​ന്‍ വേ​ള്‍​ഡ് ഫൗ​ണ്ടേ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ വി.​ജെ. ജോ​ര്‍​ജ് കു​ള​ങ്ങ​ര, അ​ഡ്വ: ജി.​രാ​മ​ന്‍ നാ​യ​ര്‍ , മെ​ഹ​റൂ​ഫ് മ​ണ​ലോ​ടി, കെ.​പി.​വി.​ആ​ലി, രാ​മ​ച​ന്ദ്ര​ന്‍ പേ​രാ​മ്പ്ര, കെ.​കെ. അ​ബ്ദു​ള്‍ സ​ലാം, ജോ​സ് പു​തു​ക്കാ​ട​ന്‍ , സി​ജു കു​ര്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.