ഡോ. ​കെ.​ജി. അ​ടി​യോ​ടി മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച നേ​താ​വ്: കെ. ​മു​ര​ളീ​ധ​ര​ന്‍
Sunday, October 24, 2021 11:55 PM IST
പേ​രാ​മ്പ്ര: സ​ത്യ​സ​ന്ധ​ത​യും മൂ​ല്യ​ങ്ങ​ളും ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച നേ​താ​വാ​യി​രു​ന്നു ഡോ. ​കെ.​ജി.​അ​ടി​യോ​ടി​യെ​ന്ന് കെ.​മു​ര​ളീ​ധ​ര​ന്‍ എം​പി. അ​ടി​യോ​ടി​യു​ടെ 34-ാം ച​ര​മ വാ​ർ​ഷി​ക ദി​ന​ത്തി​ല്‍ കൂ​ത്താ​ളി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി​എ​സ്‌​സി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ചെ​യ​ര്‍​മാ​നാ​യി​രു​ന്നു അ​ടി​യോ​ടി. രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വൈ​കി​യാ​ണ് എ​ത്തി​യ​തെ​ങ്കി​ലും ഏ​റ്റെ​ടു​ത്ത എ​ല്ലാ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും അ​ദ്ദേ​ഹം ന​ല്ല നി​ല​യി​ല്‍ കൈ​കാ​ര്യം ചെ​യ്തു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​പ്ര​വീ​ണ്‍​കു​മാ​ര്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
മോ​ഹ​ന്‍​ദാ​സ് ഓ​ണി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ.​പി.​എം.​നി​യാ​സ്, സെ​ക്ര​ട്ട​റി സ​ത്യ​ന്‍ ക​ടി​യ​ങ്ങാ​ട്, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ രാ​ജ​ന്‍ മ​രു​തേ​രി, കെ.​കെ. വി​നോ​ദ​ന്‍, രാ​ജേ​ഷ് കീ​ഴ​രി​യൂ​ര്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ.​രാ​ഗേ​ഷ്, മേ​പ്പ​യ്യൂ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. വേ​ണു​ഗോ​പാ​ല്‍, കാ​വി​ല്‍ പി.​മാ​ധ​വ​ന്‍, ഷി​ജു പു​ല്യോ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ശ​വ​കു​ടീ​ര​ത്തി​ല്‍ ന​ട​ന്ന പു​ഷ്പാ​ര്‍​ച്ച​ന​യ്ക്ക് കെ.​ബാ​ല​നാ​രാ​യ​ണ​ന്‍, കെ. ​മ​ധു​കൃ​ഷ്ണ​ന്‍, പി.​ജെ.​തോ​മ​സ്, കെ.​വി.​രാ​ഘ​വ​ന്‍, ഉ​മ്മ​ര്‍ ത​ണ്ടോ​റ, ഇ.​ടി. സ​ത്യ​ന്‍, സി.​പ്രേ​മ​ന്‍, എ​സ്.​സു​ന​ന്ദ്, കെ.​സി.​ര​വീ​ന്ദ്ര​ന്‍, പി.​എം. പ്ര​കാ​ശ​ന്‍, പി.​എ​സ്.​സു​നി​ല്‍​കു​മാ​ര്‍, പ്ര​കാ​ശ​ന്‍ ക​ന്നാ​ട്ടി, പി.​സി.​രാ​ധാ​കൃ​ഷ്ണ​ന്‍, പി.​സി. സ​ജീ​വ​ന്‍, വി.​ടി. സൂ​ര​ജ് എന്നിവർ നേ​തൃ​ത്വം ന​ല്‍​കി.