നോ​ക്കു​കൂ​ലി ത​ർ​ക്കം: ച​ക്കി​ട്ട​പാ​റ​യി​ൽ കു​ടി​വെ​ള്ള പൈ​പ്പി​റ​ക്ക​ൽ ത​ട​സ​പ്പെ​ട്ടു
Sunday, October 24, 2021 11:56 PM IST
ച​ക്കി​ട്ട​പാ​റ: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന ജ​ല​ജീ​വ​ൻ കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​ക്കാ​യി ലോ​റി​ക​ളി​ൽ എ​ത്തി​ച്ച പൈ​പ്പു​ക​ൾ ഇ​റ​ക്കു​ന്ന​തി​നു ത​ട​സം നേ​രി​ട്ടു. നോ​ക്കു​കൂ​ലി സം​ബ​ന്ധി​ച്ചു തൊ​ഴി​ലാ​ളി​ക​ൾ ത​ർ​ക്ക​മു​ന്ന​യി​ച്ച​താ​ണു പ്ര​ശ്നകാ​ര​ണം.
തു​ട​ർ​ന്നു ലോ​റി​ക്കാ​രും തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ​കാ​രും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ പ്ര​ശ്ന​ത്തി​നു വൈ​കീ​ട്ടോ​ടെ തീ​രു​മാ​ന​മാ​യി. ഇ​ത​നു​സ​രി​ച്ച് ട​ൺ ഒ​ന്നി​ന് 175 രൂ​പ തൊ​ഴി​ലാ​ളി​ക​ൾ​ക്കു ന​ൽ​കും. സി​പി​എം നേ​താ​ക്ക​ളാ​യ എ.​ജി. ഭാ​സ്ക​ര​ൻ, ജോ​സ​ഫ് പ​ള്ളൂ​രു​ത്തി എ​ന്നി​വ​രും ഐ​എ​ൻ​ടി​യു​സി, സി​ഐ​ടി​യു ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു.
ഇ​ന്നു മു​ത​ൽ പൈ​പ്പി​റ​ക്ക​ൽ ആ​രം​ഭി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം ഇ​തേ പ​ദ്ധ​തി​ക്കു പെ​രു​വ​ണ്ണാ​മൂ​ഴി ഭാ​ഗ​ത്തെ​ത്തി​ച്ച പൈ​പ്പ് ഇ​റ​ക്കു​ന്ന​തി​ലും ഇ​തേ കാ​ര​ണ​ത്താ​ൽ ത​ട​സം നേ​രി​ട്ടി​രു​ന്നു.