വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​മു​റി: പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഗ​ഡു വി​ത​ര​ണം ചെ​യ്തു
Sunday, October 24, 2021 11:56 PM IST
പേ​രാ​മ്പ്ര: 2021-22 ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ട്ടി​ക വ​ർ​ഗ്ഗ വി​ദ്യാ​ർ​ഥി​ക്കു​ള്ള പ​ഠ​ന​മു​റി പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഗ​ഡു വി​ത​ര​ണം ചെ​യ്തു. പ്ലാ​ന്‍റേ​ഷൻ ഹൈസ്കൂൾ വി​ദ്യാ​ർ​ഥി​കളായ ദീ​പ്തി ബാ​ല​ൻ, സോ​നു സു​ധ എ​ന്നി​വ​ർ​ക്ക് ന​ൽ​കി ബ്ലോക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി.​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ശ​ശി​കു​മാ​ർ പേ​രാ​മ്പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ഡി​ഒ പി.​വി.​ബേ​ബി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഗി​രി​ജ ശ​ശി, കെ.​ര​ജി​ത, സാ​നാ​ത​ന​ൻ കൂ​ത്താ​ളി, പ​ട്ടി​ക​വ​ർ​ഗ ഓ​ഫീ​സ​ർ എ​സ്.സ​ലീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.