പൊ​റാ​ളി ക്വാ​റി ഖ​ന​നം: റി​ലേ സ​ത്യ​ഗ്ര​ഹ സ​മ​രം 40 ദിവസം പിന്നിട്ടു
Wednesday, October 27, 2021 12:52 AM IST
കൂ​രാ​ച്ചു​ണ്ട്: കാ​യ​ണ്ണ പൊ​റാ​ളി ക്വാ​റി ഖ​ന​ന​ത്തി​നെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധ സ​മ​ര​സ​മി​തി ന​ട​ത്തി വ​രു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ സ​മ​രം 40 ദി​വ​സം പി​ന്നി​ട്ടു. പ്ര​ദേ​ശ​ത്തെ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​ത് സം​ബ​ന്ധി​ച്ച് ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​താ​യി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.
ഇ​ന്ന​ലെ ന​ട​ന്ന സ​ത്യ​ഗ്ര​ഹ സ​മ​രം ചെ​യ​ർ​മാ​ൻ ഐ​പ്പ് വ​ട​ക്കേ​ത്ത​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​നോ​ജ് പൊ​ട്ട​ൻ​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് തെ​ങ്ങും​പ​ള്ളി​ൽ, സെ​ബാ​സ്റ്റ്യ​ൻ വ​ട​ക്കേ​കു​ന്നേ​ൽ, ഡെ​യ്സി പു​ത്ത​ൻ​പു​ര, ജോ​ളി പു​ത്ത​ൻ​പു​ര, സി​മ​ലി ബി​ജു, അ​ല​ൻ മാ​ളി​യേ​ക്ക​ൽ,അ​ജോ പ്ലാ​ത്തോ​ട്ടം, ഷാ​ൻ കൊ​ച്ചു​വീ​ട്ടി​ൽ, ആ​കാ​ശ് പൊ​ട്ട​ൻ​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ജിയോളജി വകുപ്പ് സ്ഥലം സന്ദർശിച്ചു
കൂരാച്ചുണ്ട്: കായണ്ണ ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ പ്രവർത്തിക്കുന്ന പൊറാളി ക്വാറി ഖനനത്തിൻ്റെ ഭാഗമായി ഉണ്ടാകുന്ന സ്ഫോടനം നിമിത്തം പ്രദേശത്തെ പള്ളി, സ്കൂൾ കെട്ടിടം,വീടുകൾ തുടങ്ങിയവയ്ക്ക് കേട് പാടുകൾ സംഭവിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാർ കളക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് ജില്ലാ ജിയോളജി വകുപ്പിലെ ജിയോളജിസ്റ്റ് എം.രാഘവൻ ക്വാറിയും കേട് പാടുകൾ സംഭവിച്ച കെട്ടിടങ്ങൾ എന്നിവ സന്ദർശിച്ചു. റിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.