വ്യാ​പാ​രി​യെ ത​ട്ടി​ക്കൊ​ണ്ടുപോ​യി ആ​ഡം​ബ​ര​കാ​റും സ്വ​ർ​ണ​വും ക​വ​ർ​ന്ന സം​ഭ​വം: ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ
Wednesday, October 27, 2021 12:53 AM IST
ച​ങ്ങ​രം​കു​ളം: വ്യാ​പാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദ്ദി​ച്ച് ആ​ഡം​ബ​ര​കാ​റും സ്വ​ർ​ണ​വും അ​ട​ക്കം 50 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ വ​സ്തു​ക്ക​ൾ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ കൂ​ടി ച​ങ്ങ​രം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ളി​യം​കോ​ട് ത​ണ്ണി​ത്തു​റ​ക്ക​ൽ സ്വ​ദേ​ശി നി​സാ​മു​ദീ(30)​നെ​യാ​ണ് ച​ങ്ങ​രം​കു​ളം സി​ഐ ബ​ഷീ​ർ ചി​റ​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രൂ​ർ ഡി​വൈ​എ​സ്പി​യു​ടെ കീ​ഴി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.
ഒ​രു വ​ർ​ഷം മു​ന്പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ഡം​ബ​ര കാ​ർ, സ്വ​ർ​ണാ​ഭ​ര​ണം, പ​ണം, വി​ല​കൂ​ടി​യ വാ​ച്ച്, അ​ട​ക്കം 50 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ വ​സ്തു​ക്ക​ളാ​ണ് സം​ഘം ക​വ​ർ​ന്ന​ത്. കാ​ർ നേ​ര​ത്തെ അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലാ​ണു മ​റ്റൊ​രു കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ നി​സാ​മു​ദീ​ൻ പെ​രു​ന്പ​ട​പ്പു പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. റി​മാ​ൻ​ഡി​ലാ​യ പ്ര​തി​യെ ച​ങ്ങ​രം​കു​ളം എ​സ്ഐ​മാ​രാ​യ വി​ജി​ത്ത്, ആ​ന്‍റോ ഫ്രാ​ൻ​സി​സ്, എ​സ്‌​സി​പി​ഒ​മാ​രാ​യ രാ​ജേ​ഷ്, ഷി​ജു, ശ്രീ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പു ന​ട​ത്തി.
14 ല​ധി​കം പ്ര​തി​ക​ളു​ള്ള കേ​സി​ൽ ഒ​ന്പ​തു പേ​ർ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ പ്ര​തി​യെ തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി പൊ​ന്നാ​നി ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.