ക​ണ്ട​ല്‍​മ്യൂ​സി​യം കെ​ട്ടി​ടം നോ​ക്കു​കു​ത്തി​യാ​വു​ന്നു
Thursday, October 28, 2021 12:43 AM IST
കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭ​യി​ലെ അ​ണേ​ല​ക്ക​ട​വി​ലു​ള്ള ക​ണ്ട​ല്‍ മ്യൂ​സി​യം പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കാ​നാ​യി​ല്ല. ന​ഗ​ര​സ​ഭ​യു​ടെ 2019-20 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ​ത്തുല​ക്ഷം രൂ​പ ചെ​ല​വി​ല്‍ മ്യൂ​സി​യ​ത്തി​ന്‍റെ ന​വീ​ക​ര​ണം ന​ട​ത്തി​യി​രു​ന്നു.
ക​ണ​യ​ങ്കോ​ട് മു​ത​ല്‍ നെ​ല്യാ​ടി​ക്ക​ട​വ് വ​രെ​യു​ള​ള ഏ​ഴ​ര കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ പു​ഴ​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യു​ള​ള ഇ​ട​തി​ങ്ങി​യ ക​ണ്ട​ല്‍​ക്കാ​ടു​ക​ള്‍ ആ​വാ​സ വ്യ​വ​സ്ഥ​യെ സം​ര​ക്ഷി​ക്കു​ന്ന​വ​യാ​ണ്. ആ​ന​ക്ക​ണ്ട​ല്‍, ചു​ള​ളി​ക്ക​ണ്ട​ല്‍,ന​ക്ഷ​ത്ര​ക​ണ്ട​ല്‍, ക​ട​ക​ണ്ട​ല്‍, വ​ള​ളി​ക്ക​ണ്ട​ല്‍, ചെ​റു​ക​ണ്ട​ല്‍ തു​ട​ങ്ങി പ​തി​നെ​ട്ടോ​ളം ക​ണ്ട​ല്‍​ചെ​ടി​ക​ള്‍ ഈ ​മേ​ഖ​ല​യി​ല്‍ വ​ള​രു​ന്ന​താ​യി പ​രി​സ്ഥി​തി വി​ദ​ഗ്ധ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ക​ണ്ട​ല്‍​ച്ചെ​ടി​ക​ളു​ടെ മു​ഴു​വ​ന്‍ ഇ​ന​ങ്ങ​ളും അ​വ​യു​ടെ ചി​ത്ര​ങ്ങ​ളും ക​ണ്ട​ല്‍ മ്യൂ​സി​യ​ത്തി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു പ​ഠ​ന​ത്തി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു ന​ഗ​ര​സ​ഭ ല​ക്ഷ്യ​മി​ട്ട​ത്.
ക​ണ്ട​ല്‍ ചെ​ടി​ക​ളു​ടെ ന​ഴ്സ​റി, ക​ണ്ട​ല്‍​ചെ​ടി​ക​ളേ​യും ജ​നി​ത​ക വി​ഭ​വ​ത്തേ​യും കു​റി​ച്ചുു​ള്ള ജൈ​വ പ​ഠ​ന​കേ​ന്ദ്രം, ഉ​ള്‍​നാ​ട​ന്‍ ജ​ലാ​ശ​യ​മ​ത്സ്യ​ങ്ങ​ളെ​ക്കു​റി​ച്ചു പ​ഠി​ക്കു​ന്ന​തി​നു​ള്ള അ​ക്വേ​റി​യം എ​ന്നി​വ​യെ​ല്ലാം ഇ​വി​ടെ ഒ​രു​ക്കു​മെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ പ്ര​ഖ്യാ​പ​നം. കൂ​ടാ​തെ ഹൗ​സ് ബോ​ട്ടു​ക​ള്‍ അ​ട​ക്ക​മു​ള്ള ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ളും മ്യൂ​സി​യം കേ​ന്ദ്രീ​ക​രി​ച്ച‌ു ന​ട​ക്കു​മെ​ന്നും അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. വ്യ​ത്യ​സ്ത ഇ​നം മ​ല്‍​സ്യ​ങ്ങ​ള​ട​ക്ക​മു​ള​ള ജ​ല​ജീ​വി​ക​ള്‍​ക്കു സു​ര​ക്ഷി​ത​മാ​യി പ്ര​ജ​ന​നം ന​ട​ത്താ​നും പ​ക്ഷി​ക​ള്‍​ക്കു കൂ​ട്ടു കൂ​ടാ​നും ക​ണ്ട​ല്‍​ക്കാ​ടു​ക​ള്‍ അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണൊ​രു​ക്കു​ന്ന​ത്. മ​ത്സ്യ സ​മ്പ​ത്തി​ന്‍റെ ഉ​റ​വി​ട​മാ​യ ക​ണ്ട​ല്‍​ക്കാ​ടു​ക​ള്‍ ദേ​ശാ​ട​ന പ​ക്ഷി​ക​ള്‍​ക്കും ജ​ല​പ​ക്ഷി​ക​ള്‍​ക്കും ആ​വാ​സ​മൊ​രു​ക്കു​ന്നു. കൂ​ടാ​തെ ജ​ല​മ​ലി​നീ​ക​ര​ണം ,ക​ര​യി​ടി​ച്ചി​ല്‍, വെ​ള​ള​പ്പൊ​ക്കം എ​ന്നി​വ​യെ ത​ട​യു​ന്നു.
ക​ണ്ട​ലി​ന്‍റെ വേ​രു​ക​ള്‍ മ​ണ്ണി​നേ​യും മ​റ്റു വ​സ്തു​ക്ക​ളെ​യും പി​ടി​ച്ചു നി​ര്‍​ത്തി ക​ര​യെ സം​ര​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം വെ​ള​ളം അ​രി​ച്ച് ശു​ദ്ധ​മാ​ക്കു​ക​യും ചെ​യ്യു​മെ​ന്നാ​ണ് പ​ഠ​ന​ത്തി​ൽ നി​ന്നു മ​ന​സി​ലാ​വു​ന്ന​ത്. തീ​ര​പ്ര​ദേ​ശ​ത്തെ ക​ണ്ട​ല്‍​ക്കാ​ടു​ക​ള്‍ പു​ഴ​യി​ല്‍ നി​ന്ന് ഉ​പ്പു​വെ​ള​ളം ക​ര​പ്ര​ദേ​ശ​ത്തേ​ക്ക് വ്യാ​പി​ക്കു​ന്ന​ത് ത​ട​യാ​നും ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്.