ഭ​ക്ഷ്യ​വി​ഷ​ബാ​ധ: എ​ല്ലാ ജി​ല്ല​ക​ളി​ലും ടെ​സ്റ്റിം​ഗ് ലാ​ബു​ക​ള്‍ വേ​ണ​മെ​ന്ന ആ​വ​ശ്യം ന​ട​പ്പാ​യി​ല്ല
Monday, November 22, 2021 12:16 AM IST
ഇ.​അ​നീ​ഷ്
കോ​ഴി​ക്കോ​ട്: തു​ട​ര്‍​ച്ച​യാ​യു​ണ്ടാ​കു​ന്ന ഭ​ക്ഷ്യ തു​ട​ര്‍​ച്ച​യാ​യി ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു​വ​രാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് ആ​ക്ഷേ​പം. മു​ഴു​വ​ന്‍ ജി​ല്ല​ക​ളി​ലും ഫു​ഡ് ടെ​സ്റ്റിം​ഗ് ലാ​ബു​ക​ള്‍ വേ​ണ​മെ​ന്ന ആ​വ​ശ്യം ഇ​തു​വ​രെ​യും പൂ​ര്‍​ണ​മാ​യി ന​ട​പ്പി​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.
കേ​ന്ദ്ര ഭ​ക്ഷ്യ സു​ര​ക്ഷാ അ​ഥോ​റി​റ്റി​ക്ക് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ര​ണ്ടു​വ​ര്‍​ഷം മു​ന്പു ക​ത്ത​യ​ച്ചു​വെ​ങ്കി​ലും തു​ട​ര്‍ ന​ട​പ​ടി​ക​ളാ​യി​ട്ടി​ല്ല. നി​ല​വി​ല്‍ എ​ട്ടു ജി​ല്ല​ക​ളി​ലാ​ണ് ലാ​ബു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ ആ​ക​ട്ടെ ആ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​രു​മി​ല്ല. ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ല​രു​ടെ​യും നി​യ​മ​നം. കോ​ഴി​ക്കോ​ട്ടു അ​ടു​ത്തി​ടെ ഭ​ക്ഷ്യ വി​ഷ​ബാ​ധ​യെ​ന്നു സ്ഥി​രീ​ക​രി​ച്ച മൂ​ന്നു സം​ഭ​വ​ങ്ങ​ളി​ലും കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ കാ​ല​താ​മ​സ​മു​ണ്ടാ​യി. ഇ​പ്പോ​ഴും ഭ​ക്ഷ്യ വി​ഷ​ബാ​ധ​യെ​ന്ന് ഉ​റ​പ്പി​ച്ചു​പ​റ​യാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പ​റ്റു​ന്നി​ല്ല. ചി​കി​ത്സി​ച്ച ഡോ​ക്ട​ര്‍​മാ​രു​ടെ അ​ഭി​പ്രാ​യം മാ​ത്ര​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഭ​ക്ഷ്യ വി​ഷ​ബാ​ധ​യാ​ണോ അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ എ​ത്താ​ന്‍ ഇ​വ​രെ സ​ഹാ​യി​ക്കു​ന്ന​ത്.​സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തു​മു​ത​ല്‍ ലാ​ബി​ല്‍ എ​ത്തി​ച്ച് ഫ​ലം വ​രു​ന്ന​തു​വ​രെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ വീ​ഴ്ച​യാ​ണ് സം​ഭ​വി​ക്കു​ന്ന​ത്.
ലാ​ബ് അ​സി​സ്റ്റ​ന്‍റ്, ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ്, ഡ്രൈ​വ​ര്‍, ഡേ​റ്റ എ​ന്‍​ട്രി ത​സ്തി​ക​ക​ളി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന​വ​രു​ടെ സേ​വ​നം പ​ല​യി​ട​ത്തും ഇ​ല്ലാ​താ​യ​ത് പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ലാ​ബു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ലു​ള്ള ധ​ന​സ​ഹാ​യ​ത്തി​ല്‍ 60 ശ​ത​മാ​നം കേ​ന്ദ്ര​വി​ഹി​ത​മാ​ണ്. ബാ​ക്കി 40 ശ​ത​മാ​നം തു​ക സം​സ്ഥാ​നം വ​ഹി​ക്ക​ണം. ഇ​തി​ല്‍ കേ​ന്ദ്ര​ധ​ന​സ​ഹാ​യം കൃ​ത്യ​മാ​യി​കി​ട്ടു​ന്നി​ല്ലെ​ന്നു സം​സ്ഥാ​നം കു​റ്റ​പ്പെ​ടു​ത്തു​ന്നു.
അ​തേ​സ​മ​യം സം​ശ​യ​മു​ള്ള ക​ട​ക​ളി​ലോ ഹോ​ട്ട​ലു​ക​ളി​ലെ​യോ സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കു അ​യ​ച്ചാ​ല്‍ ദി​വ​സ​ങ്ങ​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. കൂ​ടു​ത​ല്‍ ദി​വ​സം ഈ ​സ്ഥാ​പ​ന​ങ്ങ​ള്‍ അ​ടി​ച്ചി​ടാ​നും ക​ഴി​യി​ല്ല. ഫു​ഡ് സേ​ഫ്റ്റി ആ​ന്‍​ഡ് സ്റ്റാ​ന്‍​ഡേ​ര്‍​ഡ്‌​സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ (എ​ഫ്എ​സ്എ​സ്എ​ഐ) ധ​ന​സ​ഹാ​യ​ത്തോ​ടെ​യാ​ണു സം​സ്ഥാ​ന​ത്തെ എ​ട്ട് മൊ​ബൈ​ല്‍ ലാ​ബു​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്.​
തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ള്‍ കേ​ന്ദ്ര​മാ​ക്കി​യാ​ണു മൊ​ബൈ​ല്‍ ലാ​ബു​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. 35 ല​ക്ഷ​ത്തോ​ളം ചെ​ല​വി​ട്ടാ​ണ് ഓ​രോ ലാ​ബും സ​ജ്ജ​മാ​ക്കി​യ​ത്.