പു​തു​പ്പാ​ടി വ​ള്ളി​യാ​ട് വ​ന്യ​ജീ​വി​ ആ​ക്ര​മ​ണം തു​ട​ര്‍​ക്ക​ഥ​യാ​കു​ന്നു
Saturday, November 27, 2021 12:43 AM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി വ​ള്ളി​യാ​ട് വ​ന്യ​ജീ​വി​ക​ള്‍ വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളെ കൊ​ന്നു തി​ന്നു​ന്ന​ത് തു​ട​ര്‍​ക്ക​ഥ​യാ​കു​ന്നു. വ​ള്ളി​യാ​ട് പു​ല്ല​ത്ത് നി​സാ​റി​ന്‍റെ ഒ​രു വ​യ​സ് പ്രാ​യ​മു​ള്ള ആ​ടി​നെയാണ് ചെ​ന്നാ​യ്ക്ക​ള്‍ വ്യാ​ഴാഴ്ച കൊ​ന്നു തി​ന്ന​ത്. വ​ള്ളി​യാ​ട് മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ചെ​ന്നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​വു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് മേ​യാ​ന്‍ കൊ​ണ്ടു​പോ​യ ആ​ട്ടി​ന്‍ കൂ​ട്ട​ത്തി​ലൊ​ന്നി​നെ ചെ​ന്നാ​യ്ക്ക​ള്‍ പി​ടി​കൂ​ടി​യ​ത്. നി​സാ​റി​ന്‍റെ ഭാ​ര്യ സ​ജീ​റ​യും മ​ക​ളും ത​ങ്ങ​ളു​ടെ 13 ആ​ടു​ക​ളെ​യു​മാ​യി സ​മീ​പ​ത്തെ റ​ബര്‍ എ​സ്റ്റേ​റ്റ് പ​രി​സ​ര​ത്തേ​ക്ക് മേ​യാ​ന്‍ കൊ​ണ്ടു പോ​യ​പ്പഴാ​ണ് ചെ​ന്നാ​യ്ക്ക​ള്‍ കൂ​ട്ട​ത്തോ​ടെ​യെ​ത്തി ആ​ടു​ക​ളെ ആ​ക്ര​മി​ക്കാ​നെ​ത്തി​യ​ത്. ദൂ​രെ നി​ന്നും ചെ​ന്നാ​യ്ക്ക​ള്‍ വ​രു​ന്ന​ത് ക​ണ്ട് സ​ജീ​റ​യും മ​ക​ളും ആ​ടു​ക​ളെ​യും കൊ​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും ഒ​രാ​ട് മാ​ത്രം പി​ന്നി​ലാ​യി​പ്പോ​വു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ മാ​ത്ര​മാ​ണ് ഒ​രാ​ടി​ന്‍റെ കു​റ​വ് ശ്ര​ദ്ധി​ച്ച​ത്. പി​ന്നീ​ട് അ​തേ സ്ഥ​ല​ത്ത് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴേ​ക്കും ആ​ടി​ന്‍റെ ത​ല​യും കൈ​കാ​ലു​ക​ളും മാ​ത്ര​മാ​ണ് ക​ണ്ടെ​ത്താ​നാ​യ​ത്. ദേ​ഹം പൂ​ര്‍​ണമാ​യും ചെന്നാ​യ്ക്ക​ള്‍ തി​ന്നു തീ​ര്‍​ത്തി​രു​ന്നു. സ​മീ​പ​ത്തെ ഒ​രു വീ​ട്ട​മ്മ​യാ​ണ് വ​ടി​യു​മാ​യെ​ത്തി ചെ​ന്നാ​യ്ക്ക​ളെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി​യ​തെ​ന്ന് നി​സാ​ര്‍ പ​റ​യു​ന്നു. ക​ന​ലാ​ട് ഫോ​റ​സ്റ്റ് സെ​ക്ഷ​നി​ലെ വ​ന​പാ​ല​ക​രും വ​നം​വ​കു​പ്പ് ദ്രു​ത​ക​ര്‍​മ​സേ​ന​യും വൈ​കു​ന്നേ​ര​ത്തോ​ടെ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.