ജി​ല്ല​യി​ൽ അ​മ്മ​ത്തൊ​ട്ടി​ൽ നി​ർ​മാ​ണ പ്ര​വൃത്തി ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ജി​ല്ലാ​വി​ക​സ​ന സ​മി​തി
Sunday, November 28, 2021 12:33 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ അ​മ്മ​ത്തൊ​ട്ടി​ൽ നി​ർ​മാ​ണ പ്ര​വൃത്തി ഉ​ട​ൻ ആ​രം​ഭി​ക്കാ​ൻ ജി​ല്ലാ​വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം. നി​ർമാ​ണ​ത്തി​നാ​യി 20.23 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റി​ന് കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​റി​ൽ നി​ന്നും സാ​ങ്കേ​തി​ക അ​നു​മ​തി ല​ഭ്യ​മാ​യി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ ഡി​എ​സ്ആ​ർ നി​ര​ക്ക് പു​ന​ർ നി​ർ​ണ​യി​ച്ച​തി​നാ​ൽ പു​തു​ക്കി​യ നി​ര​ക്ക് പ്ര​കാ​ര​മു​ള്ള പ്ര​പ്പോ​സ​ൽ ഉ​ട​ൻ സ​മ​ർ​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
ലൈ​ഫ് മി​ഷ​ൻ സ​ർ​വ്വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഴു​വ​ൻ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും വ​കു​പ്പു​ക​ളും പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​എ​ൻ. തേ​ജ് ലോ​ഹി​ത് റെ​ഡ്ഢി പ​റ​ഞ്ഞു.
ചെ​റു​പ്ലാ​ഡ് വ​ന​ഭൂ​മി ഭൂ​പ്ര​ശ്നം സം​ബ​ന്ധി​ച്ച് കൊ​ടി​യ​ത്തൂ​ർ വി​ല്ലേ​ജി​ലെ കൈ​വ​ശ​ക്കാ​ർ ഇ​ല്ലാ​ത്ത 80 ഏ​ക്ക​ർ മി​ച്ച​ഭൂ​മി​യി​ൽ നി​ന്ന് 35 ഏ​ക്ക​ർ മി​ച്ച​ഭൂ​മി ക​ണ്ടെ​ത്തി സ്കെ​ച്ച് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന മു​റ​ക്ക് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ലാ​ൻ​ഡ് റ​വ​ന്യൂ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​റി​യി​ച്ചു. മാ​നാ​ഞ്ചി​റ വെ​ള്ളി​മാ​ട് കു​ന്ന് റോ​ഡ് ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ പ്ര​വ​ർ​ത്തി​യോ​ട​നു​ബ​ന്ധി​ച്ച് ര​ജി​സ്ട്രേ​ഷ​ന് അ​യ​ച്ച 55 ആ​ധാ​ര​ങ്ങ​ളി​ൽ 23 എ​ണ്ണ​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ന്ന​താ​യി ലാ​ൻ​ഡ് അ​ക്വി​സി​ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​റി​യി​ച്ചു.
എ​സ്എ​എ​സ് സ്റ്റ​ഡി റി​പ്പോ​ർ​ട്ട് ല​ഭ്യ​മാ​ക്കി എ​ക്സ്പേ​ർ​ട്ട് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​റി​യി​ച്ചു. ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​രു ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​ർ പ്ലാ​ന്‍റി​ന്‍റെ പ്ര​വൃത്തി പൂ​ർ​ത്തി​യാ​യ​താ​യും ര​ണ്ടാ​മ​ത്തെ പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്തി ആ​രം​ഭി​ച്ച​താ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റി​ൽ ത​ക​ർ​ന്ന തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ റോ​ഡ് പ്ര​വ​ർ​ത്തി​ക്ക് ഫ​ണ്ട് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി റ​വ​ന്യൂ വ​കു​പ്പി​ലേ​ക്ക് എ​സ്റ്റി​മേ​റ്റ് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​വ ല​ഭ്യ​മാ​കു​ന്ന മു​റ​ക്ക് റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കും. ബീ​ച്ച് ഹോ​സ്പി​റ്റ​ൽ മാ​സ്റ്റ​ർ​പ്ലാ​ൻ പ്ര​വ​ർ​ത്തി​ക്കാ​യി റി​വൈ​സ്ഡ് പ്ലാ​നും എ​സ്റ്റി​മേ​റ്റും കി​ഫ്‌​ബി​യു​ടെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.
വ​യ​ല​ട - ന​മ്പി​കു​ളം ടൂ​റി​സം പ​ദ്ധ​തി​യി​ൽ ഇ​ല​ക്ട്രി​ക്ക​ൽ പ്ര​വ​ർ​ത്തി​യു​ടെ ഭാ​ഗ​മാ​യി സിം​ഗി​ൾ ഫേ​സ് ക​ണ​ക്ഷ​ൻ സ്ഥാ​പി​ക്കു​മെ​ന്നും കൂ​ടു​ത​ൽ ഫ​ണ്ട് ല​ഭ്യ​മാ​കു​ന്ന മു​റ​ക്ക് ത്രീ​ഫേ​സ് ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​ക്കു​മെ​ന്നും ഡി​ടി​പി​സി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
എം​എ​ൽ​എ​മാ​രാ​യ പി​ടി​എ റ​ഹീം, തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ, ലി​ന്‍റോ ജോ​സ​ഫ്, കെ.​കെ. ര​മ, അ​ഡ്വ. കെ.​എം. സ​ച്ചി​ൻ​ദേ​വ്, എ​ഡി​എം സി.​മു​ഹ​മ്മ​ദ്‌ റ​ഫീ​ഖ്, പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ടി.​ആ​ർ. മാ​യ, എം​എ​ൽ​എ​മാ​രു​ടെ പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.