കൗ​മാ​ര സു​ര​ക്ഷ​യ്ക്കാ​യി ‘ച​ങ്ക്'
Tuesday, November 30, 2021 12:26 AM IST
പേ​രാ​മ്പ്ര: കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ഡ്യു കെ​യ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന കൗ​മാ​ര ശാ​ക്തീ​ക​ര​ണ പ​രി​ശീ​ല​ന പ​രി​പാ​ടി ച​ങ്ക് (ക്യാ​മ്പ​യി​ൻ ഫോ​ർ അ​ഡോ​ള​സ​ന്‍റ് നേ​ർ​ച​റിം​ഗ് കോ​ഴി​ക്കോ​ട്) ന് ​നൊ​ച്ചാ​ട് ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി.
കൗ​മാ​ര​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും കൗ​മാ​ര​ക്കാ​രെ​ത്ത​ന്നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന രീ​തി​യാ​ണ് ച​ങ്ക് മു​ന്നോ​ട്ട് വെ​ക്കു​ന്ന​ത്.
അ​ഡോ​ള​സ​ന്‍റ് ബ്രി​ഗേ​ഡ് എ​ന്ന പേ​രി​ലു​ള്ള നേ​തൃ​പാ​ട​വ​വും ആ​ശ​യ വി​നി​മ​യ ശേ​ഷി​യും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​മു​ള്ള സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ ഗ്രൂ​പ്പി​നാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്നി​യ​മി​ക്കു​ന്ന മെ​ന്‍റർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യ ഘ​ട്ട​ത്തി​ൽ പ​രി​ശീ​ല​നം കൊ​ടു​ക്കു​ന്ന​ത്.