ചെ​മ്പ്ര അ​ങ്ങാ​ടി​യി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യ​ം
Tuesday, November 30, 2021 12:30 AM IST
കു​ള​ത്തു​വ​യ​ൽ: ചെ​മ്പ്ര അ​ങ്ങാ​ടി​യി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യ​മെ​ന്ന് ആ​ക്ഷേ​പം. യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷണി​യാ​കു​ന്ന രീ​തി​യി​ൽ ഒ​ട്ട​ന​വ​ധി തെ​രു​വ് നാ​യ​ക​ളാ​ണ് അ​ല​ഞ്ഞു തി​രി​ഞ്ഞ് ന​ട​ക്കു​ന്ന​ത്. സ്കൂ​ൾ വി​ദ്യാ​ർ​ഥിക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ ഇ​വ​യു​ടെ ഭീ​ഷ​ണി നേ​രി​ടു​ന്നു​ണ്ട്. കൂ​ട്ട​മാ​യി അ​ല​ഞ്ഞ് തി​രി​ഞ്ഞു ന​ട​ക്കു​ന്ന നാ​യ​ക​ൾ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും മ​റ്റും ഭീ​ഷ​ണി​യാ​യി തീ​ർ​ന്നി​ട്ടു​ണ്ടെ​ന്നും ഇ​തി​നെ​തി​രെ ബ​ന്ധ​പ്പെ​ട്ട​വ​ർ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.