മോ​ഷ്ടാ​വ് പ​ത്തു വ​ർ​ഷ​ത്തി​നുശേ​ഷം അ​റ​സ്റ്റി​ൽ
Tuesday, November 30, 2021 12:31 AM IST
താ​നൂ​ർ : കു​പ്ര​സി​ദ്ധ മോ​ഷ​ണ​ക്കേ​സ് പ്ര​തി​യെ താ​നൂ​ർ പോ​ലീ​സ് പ​ത്തു വ​ർ​ഷ​ത്തി​നു ശേ​ഷം സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി.
മോ​ഷ​ണം, ക​വ​ർ​ച്ച, ക​ഞ്ചാ​വ് കേ​സ്, കൊ​ല​പാ​ത​കം തു​ട​ങ്ങി 25 ഓ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ക​ണ്ണൂ​ർ ത​ളി​പ്പ​റ​ന്പ് സ്വ​ദേ​ശി ച​പ്പാ​ന്‍റ​ക​ത്തു വീ​ട്ടി​ൽ അ​ലി അ​ക്ബ​റി​നെ​യാ​ണ് ഇ​ന്ന​ലെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഉൗ​ട്ടി​യി​ലെ മ​ഞ്ജ​കൗ​റ​യി​ലെ അ​ണ്ണാ​കോ​ള​നി​യി​ൽ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
താ​നാ​ളൂ​ർ സ്വ​ദേ​ശി​യാ​യ മ​ൻ​സൂ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള താ​നൂ​ർ വ​ട്ട​ത്താ​ണി​യി​ലെ ബെ​സ്റ്റ് വേ ​മൊ​ബൈ​ൽ​സ് സ്ഥാ​പ​ന​ത്തി​ന്‍റെ ഷ​ട്ട​ർ പൊ​ളി​ച്ച് മൊ​ബൈ​ൽ ഫോ​ണു​ക​ളും കംപ്യൂ​ട്ട​റും മൊ​ബൈ​ൽ റീ​ചാ​ർ​ജ് കൂ​പ്പ​ണു​ക​ളും 9500 രൂ​പ​യും ക​വ​ർ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്.
2011 ന​വം​ബ​റി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
മ​ല​പ്പു​റം സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണ സം​ഘം നി​ര​വ​ധി മൊ​ബൈ​ൽ ന​ന്പ​റു​ക​ൾ പ​രി​ശോ​ധി​ച്ചും മ​റ്റും അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പ്ര​തി ഉൗ​ട്ടി ഭാ​ഗ​ത്തെ ല​വ് ഡെ​ൽ എ​ന്ന സ്ഥ​ല​ത്തു​ണ്ടെ​ന്നു ക​ണ്ടെ​ത്തി.
തു​ട​ർ​ന്നു ഉൗ​ട്ടി​യി​ലെ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘം ടൂ​റി​സ്റ്റു​ക​ളു​ടെ വേ​ഷ​ത്തി​ൽ വി​വി​ധ ലോ​ഡ്ജു​ക​ളി​ൽ മാ​റി താ​മ​സി​ച്ചു ആ​ളു​ക​ളെ നി​രീ​ക്ഷി​ച്ചു. തുടർന്ന് മ​ഞ്ജ​കൗ​റ എ​ന്ന സ്ഥ​ല​ത്തു​ള്ള അ​ണ്ണാ​കോ​ള​നി​യി​ൽ 2000ഓ​ളം ആ​ളു​ക​ൾ വി​വി​ധ കോ​ട്ട​ജു​ക​ളി​ൽ തി​ങ്ങി പാ​ർ​ക്കു​ന്ന സ്ഥ​ലം ക​ണ്ടെ​ത്തി. ഇ​വി​ടെ നി​ന്നാ​ണ്് പ്ര​തി​യെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്.