യു​എ​ൽ സൈ​ബ​ർ പാ​ർ​ക്കി​ൽ കൊ​യ്ത്തു​ത്സ​വം
Thursday, December 2, 2021 12:42 AM IST
കോ​ഴി​ക്കോ​ട്: യു​എ​ൽ സൈ​ബ​ർ​പാ​ർ​ക്ക് വ​ള​പ്പി​ൽ ഐ​ടി പ്ര​ഫ​ഷ​ണ​ലു​ക​ളും പാ​ർ​ക്ക് ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് കൊ​യ്ത്തു​ത്സ​വം ന​ട​ത്തി. പാ​ർ​ക്കു​കെ​ട്ടി​ട​ത്തോ​ടു ചേ​ർ​ന്ന 70 സെ​ന്‍റി​ലെ നെ​ല്ലാ​ണ് സ്ത്രീ​ക​ള​ട​ക്ക​മു​ള്ള ടെ​ക്കി​ക​ൾ കൊ​യ്ത​ത്. നെ​ല്ലു കൂ​ടാ​തെ പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും പാ​ർ​ക്കി​ൽ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്.
സൈ​ബ​ർ​പാ​ർ​ക്കി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​രു​ടെ മാ​ന​സി​കോ​ല്ലാ​സം‌​കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ് പാ​ർ​ക്കി​ന്‍റെ വി​ശാ​ല​മാ​യ വ​ള​പ്പി​ൽ വി​വി​ധ വി​ള​ക​ൾ കൃ​ഷി ചെ​യ്യു​ന്ന​ത്. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടേ​താ​ണ് യു​എ​ൽ സൈ​ബ​ർ പാ​ർ​ക്ക് .യു​എ​ൽ​സി​സി​എ​സ് ചെ​യ​ർ​മാ​ൻ ര​മേ​ശ​ൻ പാ​ലേ​രി കൊ​യ്ത്തു​ല്‍​സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.