അ​സം സ്വ​ദേ​ശി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം: ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ
Thursday, December 2, 2021 12:42 AM IST
കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ ലോ​ഡ്‌​ജി​ൽ അ​സം സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. ലോ​ഡ്‌​ജ്‌ ന​ട​ത്തി​പ്പു​കാ​ര​നാ​യ ക​ല്ലാ​യി സ്വ​ദേ​ശി അ​ബ്ദു​ൾ സ​ത്താ​ർ(60) ആ​ണ്‌ പി​ടി​യി​ലാ​യ​ത്‌. ഇ​യാ​ളും ത​ന്നെ പീ​ഡി​പ്പി​ച്ച​താ​യി പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി​യി​രു​ന്നു.
വീ​ട്ടു ജോ​ലി വാ​ഗ്‌​ദാ​നം ചെ​യ്‌​താ​ണ് പെ​ൺ​കു​ട്ടി​യെ അ​സ​മി​ൽ നി​ന്നെ​ത്തി​ച്ച​ത്‌. ഒ​രു മാ​സ​ത്തോ​ളം പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി ക​ഴി​ഞ്ഞ​യാ​ഴ്‌​ച ലോ​ഡ്‌​ജി​ൽ നി​ന്ന്‌ ഇ​റ​ങ്ങി​യോ​ടി​യ​തോ​ടെ​യാ​ണ്്‌ വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്‌. ര​ണ്ടു​പേ​ർ നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു.