കോ​സ്മ​റ്റോ​ള​ജി സ്ഥാ​പ​ന​ത്തി​നു മു​ന്നി​ല്‍ വി​ദ്യാ​ര്‍​ഥി​നിക​ളു​ടെ പ്ര​തി​ഷേ​ധം
Friday, December 3, 2021 12:41 AM IST
കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​സ്മ​റ്റോ​ള​ജി സ്ഥാ​പ​ന​ത്തി​നെ​തി​രേ വി​ദ്യാ​ര്‍​ഥി​ക​ള്‍ രം​ഗ​ത്ത്. കോ​ഴ്‌​സി​ന്‍റെ പേ​രി​ല്‍ ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ന്നാ​രോ​പി​ച്ച് ന​ട​ക്കാ​വ് ഇം​ഗ്ലീ​ഷ് പ​ള്ളി​ക്കു സ​മീ​പ​ത്തെ സ്ഥാ​പ​ന​ത്തി​നനു മു​ന്നി​ലാ​ണ് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ പ്ര​തി​ഷേ​ധി​ച്ച​ത്.
ര​ണ്ടു​മാ​സം മു​ത​ല്‍ ഒ​രു വ​ര്‍​ഷം വ​രെ​യു​ള്ള കോ​ഴ്‌​സു​ക​ള്‍ ര​ണ്ട​ര വ​ര്‍​ഷ​മാ​യി​ട്ടും പൂ​ര്‍​ത്തി​യാ​യി​ല്ലെ​ന്ന് ഇ​വ​ര്‍ ആ​രോ​പി​ച്ചു. 75,000 മു​ത​ല്‍ ര​ണ്ടു​ല​ക്ഷം രൂ​പ വ​രെ ഫീ​സ​ട​ച്ചി​ട്ടു​ണ്ട്. കോ​ഴ്‌​സ് നീ​ണ്ടു​പോ​യ​തി​നാ​ല്‍ ഹോ​സ്റ്റ​ല്‍ ഫീ​സ​ട​ക്ക​മു​ള്ള​ചെ​ല​വു​ക​ളും നീ​ളു​ക​യാ​ണ്. ഈ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ ഫീ​സ്ഇ​ന​ത്തി​ല്‍ ന​ല്‍​കി​യ തു​ക തി​രി​ച്ചു​ത​ര​ണ​മെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. 40 ഓ​ളം വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് ആ​രോ​പ​ണം.
2019-മെ​യ് മാ​സ​മാ​ണ് അ​ഡ്വാ​ന്‍​സ് കോ​സ്മ​റ്റോ​ള​ജി, മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റ​റി, ബേ​സി​ക് കോ​സ്മ​റ്റോ​ള​ജി തു​ട​ങ്ങി​യ കോ​ഴ്‌​സു​ക​ള്‍​ക്ക് ഇ​വ​ർ ചേ​ര്‍​ന്ന​ത്. അ​ഡ്വാ​ന്‍​സ് കോ​സ്മ​റ്റോ​ള​ജി കോ​ഴ്‌​സ് ഒ​രു വ​ര്‍​ഷ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും നീ​ണ്ടു​പോ​യി. തു​ട​ക്ക​ത്തി​ല്‍ ത​ന്നെ മു​ഴു​വ​ന്‍ ഫീ​സും ന​ൽ​കി​. ഇ​തു​സം​ബ​ന്ധി​ച്ച് 2021 മാ​ര്‍​ച്ചി​ല്‍ ന​ട​ക്കാ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.
എ​ന്നാ​ല്‍ പൊ​ലീ​സ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് മോ​ശം അ​നു​ഭ​വ​മാ​ണ് നേ​രി​ട്ട​തെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​രോ​പി​ക്കു​ന്നു. താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ മു​ന്നി​ല്‍ നി​ര്‍​ത്തി ഉ​ട​മ​ക​ള്‍ ഒ​ളി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഫോ​ണ്‍ എ​ടു​ക്കു​ന്നി​ല്ലെ​ന്നും വി​ദ്യാ​ർ​ഥിക​ൾ ആ​രോ​പി​ച്ചു. ഡി​ജി​പി​ക്കും ആ​രോ​ഗ്യ​മ​ന്ത്രി​ക്കും വ​നി​ത ക​മീ​ഷ​നും സി​റ്റി പോ​ലീ​സ് മേ​ധാ​വി​ക്കും ഇ​വ​ർ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. നാ​ളെ സി​റ്റി പോ​ലീ​സ്മേ​ധാ​വി​യു​ടെ ഓ​ഫീ​സി​ല്‍ ച​ര്‍​ച്ച​യ്ക്ക് വ​രാ​ന്‍ ഉ​ട​മ​ക​ള്‍​ക്ക് പൊ​ലീ​സ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.