മ​ര​ത്തി​ൽ കു​ടു​ങ്ങി​യ പൂ​ച്ച​ക്കു​ട്ടി​ക്ക് ര​ക്ഷ​ക​നാ​യി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ൻ
Sunday, December 5, 2021 12:44 AM IST
മു​ക്കം: മ​നു​ഷ്യ ജീ​വ​നോ​ളം ത​ന്നെ വി​ല​യു​ണ്ട് ഒ​രു പൂ​ച്ച​ക്കു​ഞ്ഞി​നു​മെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് മ​ര​ത്തി​ൽ കു​ടു​ങ്ങി​യ പൂ​ച്ച​ക്കു​ഞ്ഞി​നെ ര​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് ഒ​രു യു​വാ​വ്. അ​ഞ്ച് ദി​വ​സം മു​ൻ​പ് തി​രു​വ​മ്പാ​ടി ആ​ന​ക്കാം​പൊ​യി​ൽ അ​ങ്ങാ​ടി​ക്ക് സ​മീ​പ​ത്തെ കൂ​റ്റ​ൻ തേ​ക്കു​മ​ര​ത്തി​ൽ കു​ടു​ങ്ങി​പ്പോ​യ പൂ​ച്ച​ക്കു​ങ്ങി​നെ​യാ​ണ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​നാ​യ ഉ​മ്മ​ർ റ​ഫീ​ഖ് അ​തി​സാ​ഹ​സി​ക​മാ​യി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു കൊ​ണ്ടു​വ​ന്ന​ത്.

20 മീ​റ്റ​റോ​ളം മു​ക​ളി​ലാ​യി​രു​ന്നു പൂ​ച്ച​ക്കു​ട്ടി​യെ​ന്ന് ഉ​മ്മ​ർ റ​ഫീ​ഖ് പ​റ​യു​ന്നു. മ​നു​ഷ്യ ജീ​വ​നോ​ളം ത​ന്നെ ഒ​രു കൊ​ച്ചു പൂ​ച്ച​ക്കു​ട്ടി​യു​ടെ ജീ​വ​നും വി​ല ക​ൽ​പ്പി​ച്ച് അ​തി​നെ ര​ക്ഷി​ക്കാ​ൻ സ​ൻ​മ​ന​സ് കാ​ണി​ച്ച ഉ​മ്മ​ർ റ​ഫീ​ഖി​ന് വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് അ​ഭി​ന​ന്ദ​ന​ങ്ങ​ളും എ​ത്തി തു​ട​ങ്ങി​യി​ട്ടു​ണ്ട്.