ഭ​ര​ണ​ഘ​ട​ന ത​ക​ർ​ക്കാ​ൻ ഭ​ര​ണ​കൂ​ടം കൂ​ട്ടു നി​ൽ​ക്ക​രു​ത്: മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ
Sunday, December 5, 2021 12:44 AM IST
കോ​ഴി​ക്കോ​ട്: ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കേ​ണ്ട ഭ​ര​ണ​കൂ​ടം ത​ന്നെ അ​ത് ത​ക​ർ​ക്കാ​ൻ കൂ​ട്ടു നി​ൽ​ക്കു​മ്പോ​ൾ സം​ര​ക്ഷ​ക​രാ​വേ​ണ്ട​ത് ജ​ന​ങ്ങ​ളാ​ണെ​ന്ന് ഭ​ക്ഷ്യ-​സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ജോ​യി​ന്‍റ് കൗ​ൺ​സി​ൽ ന​ന്മ സാം​സ്കാ​രി​ക​വേ​ദി​യും വ​ർ​ക്കേ​ഴ്സ് കോ​ർ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ലും സം​യു​ക്ത​മാ​യി ജോ​യി​ന്‍റ് കൗ​ൺ​സി​ൽ ജി​ല്ലാ സെ​ന്‍റ​റി​ലെ എം​എ​ൻ​വി​ജി അ​ടി​യോ​ടി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്തെ എ​ല്ലാ വി​ഭാ​ഗ​ത്തി​ലും പെ​ട്ട ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ളും ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ടാ​ണ് ഭ​ര​ണ​ഘ​ട​ന ത​യാ​റാ​ക്ക​പ്പെ​ട്ട​ത്. എ​ന്നാ​ൽ ഭ​ര​ണ​ഘ​ട​ന പൗ​ര​ന് ന​ൽ​കു​ന്ന സം​ര​ക്ഷ​ണ​ങ്ങ​ൾ പ​ല ത​ര​ത്തി​ൽ വെ​ല്ലു​വി​ളി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ത് ഏ​റെ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ കാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടി.​എം. സ​ജീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​വി. ബാ​ല​ൻ, അ​നി​ൽ കു​മാ​ർ ചു​ക്കോ​ത്ത്, ഡോ. ​വി.​എ​ൻ. സ​ന്തോ​ഷ് കു​മാ​ർ, എ.​കെ. സി​ദ്ധാ​ർ​ഥ​ൻ, പി.​കെ. നാ​സ​ർ, പി. ​റാം മ​നോ​ഹ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി. ​ര​ത്ന​ദാ​സ്, സി.​പി. സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.