കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി എ ​സോ​ൺ ഫു​ട്ബോ​ൾ: ദേ​വ​ഗി​രി ചാ​മ്പ്യ​ന്മാ​ർ
Monday, December 6, 2021 12:39 AM IST
കോ​ഴി​ക്കോ​ട്: ദേ​വ​ഗി​രി കോ​ള​ജ് ആ​തി​ഥേയ​ത്വം വ​ഹി​ച്ച കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി എ ​സോ​ൺ ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ദേ​വ​ഗി​രി കോ​ള​ജ് വി​ജ​യി​ക​ളാ​യി. ദേ​വ​ഗി​രി കോ​ള​ജ് 3-2 നു ​ഫാ​റൂ​ഖ് കോ​ള​ജി​നെ തോ​ൽ​പ്പി​ച്ചു. ദേ​വ​ഗി​രി​ക്കു​വേ​ണ്ടി അ​ർ​ജു​ൻ മ​ധു ഹാ​ട്രി​ക് നേ​ടി.
ഫാ​റൂ​ഖ് കോ​ള​ജി​നു വേ​ണ്ടി ഫാ​ഹി​സ് പെ​നാ​ൽ​റ്റി​യി​ലൂ​ടെ ഗോ​ൾ നേ​ടി. ലൂ​സേ​ഴ്‌​സ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ മു​ക്കം എം​എ​എം​എ കോ​ള​ജ് 2-0 എ​ന്ന സ്കോ​റി​ന് മു​ട്ടി​ൽ ഡ​ബ്ല്യു​എം​ഒ കോ​ള​ജി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മൂ​ന്നാം സ്ഥാ​നം നേ​ടി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ദേ​വ​ഗി​രി സ്ഥാ​പ​ന​ങ്ങ​ളു​ടെ മാ​നേ​ജ​ർ ഫാ. ​ബി​ജു ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു.