ക​ർ​ഷ​കദി​നം: ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു
Monday, January 17, 2022 12:45 AM IST
കോ​ട​ഞ്ചേ​രി: കെ​സി​ബി​സി പ്ര​ഖ്യാ​പി​ച്ച ക​ർ​ഷ​ദി​നം താ​മ​ര​ശേ​രി രൂ​പ​ത ഇ​ൻ​ഫാ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട​ഞ്ചേ​രി ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ആ​ച​രി​ച്ചു. താ​മ​ര​ശേ​രി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​ൺ ഒ​റ​വു​ങ്ക​ര ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക​ൻ നാ​ടി​ൻ ന​ട്ടെ​ല്ല് ആ​ണെ​ന്നും ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കേ​ണ്ട​ത് ഇ​ന്നി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ മി​ക​വു​പു​ല​ർ​ത്തി​യ പ​തി​നെ​ട്ട് ക​ർ​ഷ​ക​രെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

യോ​ഗ​ത്തി​ൽ രൂ​പ​ത ഇ​ൻ​ഫാം പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി​ൻ പു​ളി​ക്ക​ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കോ​ട​ഞ്ചേ​രി ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് നാ​ഗ​പ​റ​മ്പി​ൽ, അ​സി വി​കാ​രി ഫാ. ​ആ​ൽ​ബി​ൻ സ്രാ​മ്പി​ക്ക​ൽ, ഇ​ൻ​ഫാം രൂ​പ​താ സെ​ക്ര​ട്ട​റി ബോ​ണി ജേ​ക്ക​ബ് ആ​ന​ത്താ​ന​ത്ത്, ട്ര​ഷ​റ​ർ ബ്രോ​ണി ന​മ്പ്യാ​പ​റ​മ്പി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി​സി​ലി ചീ​രാം​കു​ഴി, ഇ​ട​വ​ക ഇ​ൻ​ഫാം പ്ര​തി​നി​ധി മാ​ത്യു കു​മ്പ​പ​ള്ളി, ക​ർ​ഷ​ക പ്ര​തി​നി​ധി ജോ​സ് പു​ളി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.