ഹീ​മോ​ഫീ​ലി​യ രോ​ഗി​ക​ളു​ടെ തു​ട​രെ​യു​ള്ള മ​ര​ണ​ങ്ങ​ൾ ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്നു
Monday, January 17, 2022 12:48 AM IST
സ്വന്തം ലേഖകൻ

കോ​ഴി​ക്കോ​ട്: ഹീ​മോ​ഫീ​ലി​യ രോ​ഗി​ക​ളു​ടെ തു​ട​രെ​ത്തു​ട​രെ​യു​ള്ള മ​ര​ണ​ങ്ങ​ൾ ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്നു. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​ന​കം ര​ണ്ട് രോ​ഗി​ക​ളാ​ണ് മ​ര​ണ​ത്തി​ന് കീ​ഴടങ്ങിയത്. വി​ദ​ഗ്ദ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ത്ത​ത് കൊ​ണ്ടാ​ണ് ര​ക്ത​ജ​ന്യ രോ​ഗി​ക​ൾ തു​ട​രെ​ത്തു​ട​രെ മ​ര​ണ​പ്പെ​ടാ​നി​ട​യാ​കു​ന്ന​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. പ്ര​ത്യേ​ക ര​ക്ത​രോ​ഗ ചി​കി​ത്സാ കേ​ന്ദ്രം ഇ​ല്ലാ​ത്ത​ത് ര​ക്ത​ജ​ന്യ രോ​ഗി​ക​ളു​ടെ തു​ട​രെ​യു​ള്ള മ​ര​ണ​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ പ​ത്തോ​ളം ത​ലാ​സീ​മി​യ രോ​ഗി​ക​ളും അ​ത്രത​ന്നെ അ​രി​വാ​ൾ രോ​ഗി​ക​ളും ഈ ​വി​ധം മ​ര​ണ​പ്പെ​ട്ടി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ ര​ക്ത​ജ​ന്യ രോ​ഗി​ക​ൾ ഏ​റെ​യു​ള്ള മ​ല​ബാ​ർ പ്ര​ദേ​ശ​ത്തെ രോ​ഗി​ക​ൾ വി​ദ​ഗ്ധ ചി​കി​ത്സ ആ​ശ്ര​യി​ക്കു​ന്ന കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​രു വി​ദ​ഗ്ധ ഹെ​മ​റ്റോ​ള​ജി കേ​ന്ദ്രം സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​തു​വ​രെ ന​ട​പ്പാ​യി​ട്ടി​ല്ല​യെ​ന്ന് കേ​ര​ള ബ്ല​ഡ് പേ​ഷ്യ​ന്‍റ്സ് പ്രൊ​ട്ട​ക്ഷ​ൻ കൗ​ൺ​സി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ ക​ൺ​വീ​ന​ർ ക​രീം കാ​ര​ശേ​രി പ​റ​ഞ്ഞു.

മ​ല​പ്പു​റം ജി​ല്ല​യി​ലെ കു​ഴി​മ​ണ്ണ സ്വ​ദേ​ശി അ​ഹ​മ​ദ് കോ​ക്ക​ഞ്ചേ​രി​യു​ടെ മ​ക​ൻ അ​ബ്ദു​സ്സ​മ​ദ് (27) കൊ​ണ്ടോ​ട്ടി​യി​ലെ ഉ​നൈ​സ് (24) എ​ന്നീ യു​വാ​ക്ക​ളാ​ണ് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി മ​ര​ണ​പ്പെ​ട്ട​ത്. ക​ടു​ത്ത പു​റം​വേ​ദ​ന​യെ തു​ട​ർ​ന്നാ​ണ് അ​ബ്ദു​സ​മ​ദി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കാ​ര്യ​മാ​യ കു​ഴ​പ്പ​മൊ​ന്നു​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും മ​ട​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

വേ​ദ​ന മാ​റാ​ത്ത​ത് കൊ​ണ്ട് വീ​ണ്ടും മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് വ​രു​ന്ന വ​ഴി കൊ​ണ്ടോ​ട്ടി​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കാ​ണി​ക്കു​ക​യും അ​വി​ടെ വ​ച്ച് മ​ര​ണ​പ്പെ​ടു​ക​യു​മാ​ണു​ണ്ടാ​യ​ത്.ത​ല​ച്ചോ​റി​ലെ ര​ക്ത​സ്ര​വ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു ഉ​നൈ​സി​ന്‍റെ മ​ര​ണം സം​ഭ​വി​ച്ച​ത്. കു​റ​ച്ച് ദി​വ​സ​ങ്ങ​ളി​ലാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.