ബാ​വ​ലി​യി​ൽ 51 ലി​റ്റ​ർ ക​ർ​ണാ​ട​ക മ​ദ്യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ
Monday, January 17, 2022 12:48 AM IST
മാ​ന​ന്ത​വാ​ടി: കേ​ര​ള ക​ർ​ണാ​ട​ക അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ വ​യ​നാ​ട് ബാ​വ​ലി​യി​ൽ 51 ലി​റ്റ​ർ ക​ർ​ണാ​ട​ക മ​ദ്യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. എ​ച്ച്ഡി കോ​ട്ട സ്വ​ദേ​ശി മ​ണി​യാ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

കോ​വി​ഡ് വാ​രാ​ന്ത്യ ക​ർ​ഫ്യു ഉ​ള്ള​തി​നാ​ൽ ഇ​ന്ന​ലെ ക​ർ​ണാ​ട​ക​യി​ൽ മ​ദ്യ വി​ൽ​പ​ന ശാ​ല​ക​ൾ തു​റ​ന്നി​രു​ന്നി​ല്ല. അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി മ​ദ്യ​വി​ൽ​പ​ന ന​ട​ക്കു​ന്നു എ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് എ​ക്സൈ​സ് ബാ​വ​ലി ഷാ​ണ​മം​ഗ​ലം ഭാ​ഗ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പാ​ക്ക​റ്റു​ക​ളി​ലാ​ണ് മ​ദ്യം ഒ​ളി​പ്പി​ച്ചുവ​ച്ച​ത്. ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു.