ബീ​ച്ചി​ലും മാ​നാ​ഞ്ചി​റ​യി​ലും പോ​കേ​ണ്ട; ബ​സു​ക​ളി​ല്‍ യാ​ത്ര ഇരുന്നു മാത്രം
Tuesday, January 18, 2022 12:46 AM IST
കോഴി​ക്കോ​ട്: കോ​വി​ഡ് ടി​പി​ആ​ർ കു​ത്ത​നെ കൂ​ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ഴി​ക്കോ​ട് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളേ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നം. ബീ​ച്ച് ,മാ​നാ​ഞ്ചി​റ തു​ട​ങ്ങി​യ കൂ​ടു​ത​ല്‍ പേ​ര്‍ എ​ത്തു​ന്നി​ട​ത്ത് ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി.

ഇ​ന്ന​ലെ ബീ​ച്ചി​ല്‍ കു​ട്ടം​കൂ​ടി നി​ന്ന​വ​രെ പോ​ലീ​സ് തി​രി​ച്ച​യ​ച്ചു. കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി സ​മ​യ​നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ടി​പി​ആ​ര്‍ കു​റ​ഞ്ഞി​ല്ലെ​ങ്കി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കും.​ജി​ല്ല​യി​ലെ മ​റ്റ് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും ഉ​ട​ന്‍ തീ​രു​മാ​ന​മെ​ടു​ക്കും.

യാ​തൊ​രു കാ​ര​ണ​വ​ശാ​ലം ആ​ള്‍​ക്കൂ​ട്ടം അ​നു​വ​ദി​ക്കി​ല്ല. ജി​ല്ലി​യി​ൽ പൊ​തു​യോ​ഗ​ങ്ങ​ൾ വി​ല​ക്കും. ബ​സി​ൽ നി​ന്നു​ള്ള യാ​ത്ര അ​നു​വ​ദി​ക്കി​ല്ല. ഇ​ത് പ​രി​ശോ​ധി​ക്കാ​ന്‍ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. ന​ഗ​ര​ത്തി​ല​ട​ക്കം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്നും ക​ള​ക്ട​ർ തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി പ​റ​ഞ്ഞു. കോട​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ഓ​ണ്‍​ലൈ​നാ​ക്കി. ഇ​ന്നു മു​ത​ല്‍ കോ​ട​തി​ക​ള്‍ ഓ​ണ്‍​ലൈ​നാ​യാ​കും പ്ര​വ​ര്‍​ത്തി​ക്കു​ക. കോ​ഴി​ക്കോ​ട് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​ന്ന​ലെ മാ​ത്രം ര​ണ്ടാ​യി​രം ക​ട​ന്ന് കു​തി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ നാ​ലു​ദി​വ​സ​വും ആ​യി​ര​ത്തി​ന് മു​ക​ളി​ലാ​യി​രു​ന്നു.​ഈ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.​അ​തേ​സ​മ​യം നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.