അ​ഗ​സ്ത്യ​ൻ​മു​ഴി തോ​ട്ടി​ൽ പെ​യി​ന്‍റ് ക​ല​ർ​ത്തി; പ​രി​ശോ​ധ​നയ്ക്ക് ന​ഗ​ര​സ​ഭാ സം​ഘം
Thursday, January 20, 2022 12:28 AM IST
മു​ക്കം: കു​ടി​വെ​ള്ള​ത്തി​നു​ൾ​പ്പെ​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​പ​യോ​ഗി​ക്കു​ന്ന തോ​ട്ടി​ൽ പ​ഴ​കി​യ പെ​യി​ന്‍റ് ക​ല​ർ​ത്തി മ​ലി​ന​മാ​ക്കി. മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ പ്ര​ധാ​ന ജ​ല​സ്രോ​ത​സു​ക​ളി​ൽ ഒ​ന്നാ​യ മാ​മ്പ​റ്റ അ​ഗ​സ്ത്യ​ൻ​മു​ഴി തോ​ട്ടി​ലാ​ണ് പെ​യി​ന്‍റ് ഒ​ഴു​ക്കി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടു​കൂ​ടി ര​ണ്ട​ര കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ പാ​ലു​പോ​ലെ വെ​ളു​ത്ത​നി​റ​ത്തി​ലാ​ണ് തോ​ട് ഒ​രു​മ​ണി​ക്കൂ​റോ​ളം ഒ​ഴു​കി​യ​ത്.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ന​ഗ​ര​സ​ഭ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ പെ​യി​ന്‍റ് വ​ൻ​തോ​തി​ൽ ഒ​ഴു​ക്കി വി​ട്ട​താ​ണ് വെ​ള്ള​ത്തി​ന്‍റെ നി​റം​മാ​റ്റ​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തി. ഇ​ന്ന​ലെ ര​ണ്ടോ​ടു​കൂ​ടി ഇ​രു​വ​ഞ്ഞി​പ്പു​ഴ​യി​ലും ജ​ല​മെ​ത്തി​യ​തോ​ടെ വെ​ള്ള​ത്തി​ന് നി​റം മാ​റ്റം ക​ണ്ടു തു​ട​ങ്ങി. തു​ട​ർ​ന്ന് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ പെ​യി​ന്‍റ് ഒ​ഴു​ക്കി​യ സ്ഥ​ലം ന​ഗ​ര​സ​ഭാ സം​ഘം ക​ണ്ടെ​ത്തി. സ​മീ​പ​വാ​സി​ക​ളി​ൽ നി​ന്ന് വി​വ​ര​ശേ​ഖ​ര​ണ​വും ന​ട​ത്തി.

കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് മു​ക്കം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കി. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​ടി. ബാ​ബു​വി​ന്‍റെ​യും സെ​ക്ര​ട്ട​റി എ​ൻ.​കെ. ഹ​രീ​ഷി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ൽ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പ്ര​ജി​ത പ്ര​ദീ​പ്, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ. ​സ​ത്യ​നാ​രാ​യ​ണ​ൻ, കൗ​ൺ​സി​ല​ർ പി. ​ജോ​ഷി​ല, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ റോ​ഷ​ൻ ലാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.