നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
Sunday, January 23, 2022 12:08 AM IST
കോ​ഴി​ക്കോ​ട്: നാ​ലു​ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. പു​തി​യ​റ സ്വ​ദേ​ശി ത​ച്ച​റ​ക്ക​ൽ മു​ജീ​ബി​നെ​യാ​ണ് (43)മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ശ​നി​യാ​ഴ്ച അ​റ​സ്റ്റു​ചെ​യ്ത​ത്.

അ​സി. ക​മീ​ഷ​ണ​ർ കെ. ​സു​ദ​ർ​ശ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് മു​ജീ​ബി​ന്‍റെ പു​തി​യ​റി​യി​ലെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​ലി​ന​ടി​യി​ൽ പ​ത്ത് ചാ​ക്കു​ക​ളി​ലാ​യി ഹ​ാൻ​സ് ക​ണ്ടെ​ത്തി​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ടൂ​റി​സ്റ്റ് ബ​സു​ക​ളി​ൽ പാ​ർ​സ​ൽ എ​ന്ന വ്യാ​ജേ​ന ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന പു​ക​യി​ല ഉ​ത്പ​ന്നം ന​ഗ​ര​ത്തി​ലെ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക​ട​ക്കം വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ്ഐ വി.​വി. ദീ​പ്തി, എ​എ​സ്ഐ ഷി​ബി​ൽ ജോ​സ​ഫ്, സീ​നി​യ​ർ സി​വ​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മ​ധു, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഇ. ​വി​നീ​ഷ് കു​മാ​ർ, ഹോം​ഗാ​ർ​ഡ് ബി​ജു എ​ന്നി​വ​ര​ട​ങ്ങ​ന്ന സം​ഘ​മാ​ണ് വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​തും പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​തും.