നി​യ​ന്ത്ര​ണ മ​റ​വി​ൽ ആ​രാ​ധ​നാ സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ന്നു: സി​സി​എ​ഫ്
Sunday, January 23, 2022 12:08 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യും ആ​രാ​ധ​നാ​ല​യ​ത്തി​നു​ള്ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സ​ർ​ക്കാ​ർ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ക്രി​സ്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫോ​റം വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു. നാ​ട്ടി​ലെ എ​ല്ലാ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളും സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നു.

കെ​എ​സ്ആ​ർ​ടി​സി അ​ട​ക്കം വാ​ഹ​ന​ങ്ങ​ൾ നി​റ​ഞ്ഞ യാ​ത്ര​ക്കാ​രു​മാ​യി യാ​ത്ര ന​ട​ത്തു​ന്ന​തി​നു അ​നു​മ​തി​യു​ണ്ട്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും തു​ട​ങ്ങി ബാ​ർ ഹോ​ട്ട​ലു​ക​ൾ വ​രെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യും ഒ​രു ത​ട​സ​വു​മി​ല്ലാ​തെ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ സ​മ്മേ​ള​ന​ങ്ങ​ളും പൊ​തു പ​രി​പാ​ടി​ക​ളും ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ളോ​ട് മാ​ത്രം സ​ർ​ക്കാ​ർ ശ​ത്രു​താ മ​നോ​ഭാ​വ​ത്തോ​ടു കൂ​ടെ പെ​രു​മാ​റു​ന്ന​ത് അ​പ​ല​പ​നീ​യ​മാ​ണ്. കേ​ര​ളി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളും ദൈ​വ വി​ശ്വാ​സി​ക​ളാ​യി​രി​ക്കെ അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ളെ ഒ​ട്ടും പ​രി​ഗ​ണി​ക്കാ​ത്ത സ​ർ​ക്കാ​ർ നി​ല​പാ​ട് തി​രു​ത്ത​ണം. ചെ​യ​ർ​മാ​ൻ കെ.​കെ. ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ലു ഏ​ബ്ര​ഹാം മേ​ച്ചേ​രി​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് താ​ഴ​ത്തേ​ൽ, ജോ​യി, സെ​ക്ര​ട്ട​റി​മാ​രാ​യ ലോ​റ​ൻ​സ് ക​ല്ലോ​ടി, ഷാ​ജ​ൻ മ​ണി​മ​ല, അ​ഡ്വ. റെ​ജി​മോ​ൾ ജോ​ണ്‌‌‌, അ​ഡ്വ.​എ​ൽ​ബി, സെ​ബാ​സ്റ്റ്യ​ൻ കെ.​എ. പു​ഷ്പ ജോ​സ​ഫ്, ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.