താ​മ​ര​ശേ​രി​യി​ല്‍ 12.9 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചു
Tuesday, January 25, 2022 11:31 PM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി​യി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട. ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ നി​ന്നു ബം​ഗ​ളൂ​രു വ​ഴി ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന 12.9 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ട​ക​ര അ​ഴി​യൂ​ര്‍ സ്വ​ദേ​ശി എ​ക്സൈ​സ് അ​ധി​കൃ​ത​രു​ടെ പി​ടി​യി​ലാ​യി. അ​ഴി​യൂ​ര്‍ സ​ലീ​നം ഹൗ​സി​ല്‍ ശ​ര​ത് വ​ത്സ​രാ​ജ് (39) ആ​ണ് എ​ക്സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്മെ​ന്‍റ് സി.​ഐ.​ടി.​അ​നി​കു​മാ​റി​ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​ത്തെ തു​ട​ര്‍​ന്ന് പി​ടി​യി​ലാ​യ​ത്.

ക​ര്‍​ണാ​ട​ക വോ​ള്‍​വോ ബ​സി​ല്‍ താ​മ​ര​ശേ​രി​യി​ല്‍ എ​ത്തി​യ പ്ര​തി​യെ പ​ഴ​യ സ്റ്റാ​ന്‍​ഡി​ല്‍ ക​ഞ്ചാ​വ് കൈ​മാ​റാ​നാ​യി കാ​ത്തു​നി​ല്‍​ക്കു​മ്പോ​ഴാ​ണ് ബ​സി​നെ പി​ന്‍​തു​ട​ര്‍​ന്നു​വ​ന്ന സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ര്‍ ടി. ​പ്ര​ജോ​ഷ് കു​മാ​ര്‍ , സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍ മു​ഹ​മ്മ​ദ​ലി, താ​മ​ര​ശേ​രി എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ഷ​റ​ഫു​ദ്ദീ​ന്‍, ഡ്രൈ​വ​ര്‍​വ​ര്‍ രാ​ജീ​വ് എ​ന്നി​വ​രു​ടെ നേ​തൃ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്.

ട്രോ​ളി ബാ​ഗി​ല്‍​ഗി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു ക​ഞ്ചാ​വ് .സ​മാ​ന​രീ​തി​യി​ല്‍ ക​ഞ്ചാ​വു​മാ​യി ഇ​യാ​ള്‍ നേ​ര​ത്തെ​യും പി​ടി​യി​ലാ​യി​രു​ന്നു. പ​ല​ത​വ​ണ ക​ഞ്ചാ​വ് ക​ട​ത്തി​യി​ട്ടു​ള്ള പ്ര​തി എ​ക്സൈ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.