വാ​ഗ്ഭ​ടാ​ന​ന്ദ പാ​ർ​ക്കി​ന്‍റെ രൂ​പ​ക​ല്‍​പ​ന​യ്ക്ക് ഗോ​ൾ​ഡ​ൻ ലീ​ഫ് പു​ര​സ്ക്കാ​രം
Thursday, May 12, 2022 11:22 PM IST
കോ​ഴി​ക്കോ​ട്: ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​ർ​ക്കി​ടെ​ച​റി​ന്‍റെ മി​ക​ച്ച രൂ​പ​ക​ല്‍​പ​ന​യ്ക്കു​ള്ള ഗോ​ൾ​ഡ​ൻ ലീ​ഫ് പു​ര​സ്ക്കാ​രം കോ​ഴി​ക്കോ​ട് വ​ട​ക​ര​യ്ക്ക​ടു​ത്തു​ള്ള വാ​ഗ്ഭ​ടാ​ന​ന്ദ പാ​ർ​ക്കി​ന്. പാ​ർ​ക്ക് രൂ​പ​ക​ല്പ​ന ചെ​യ്ത ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്റ്റ് സൊ​സൈ​റ്റി​യു​ടെ ആ​ർ​ക്കി​ടെ​ക്ച​ർ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ ജോ​ൺ ബി. ​ജോ​ണാ​ണ് ഐ​ഐ​എ കേ​ര​ള ഘ​ട​ക​ത്തി​ന്‍റെ പു​ര​സ്ക്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ​ത്. പൊ​തു ഇ​ട​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ലാ​ണു പു​ര​സ്ക്കാ​രം. ടൂ​റി​സം വ​കു​പ്പി​നു​വേ​ണ്ടി സൊ​സൈ​റ്റി​യാ​ണു പാ​ർ​ക്ക് നി​ർ​മ്മി​ച്ച​ത്.

വ​നി​ത സം​രം​ഭ​ക​ർ​ക്ക് പ​രി​ശീ​ല​ന ക്ലാ​സ്

എ​ട​ക്ക​ര: ജെ​സി​ഐ എ​ട​ക്ക​ര ചാ​പ്റ്റ​റും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വ​നി​ത വിം​ഗ് എ​ട​ക്ക​ര യൂ​ണി​റ്റും സം​യു​ക്ത​മാ​യി വ​നി​ത സം​രം​ഭ​ക​ർ​ക്കാ​യി പ​രി​ശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. പ​രി​ശീ​ല​ന പ​രി​പാ​ടി വ​നി​ത വിം​ഗ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​മീ​ല ഇ​സു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് വ​നി​ത വിം​ഗ് പ്ര​സി​ഡ​ന്‍റ് സൈ​ദാ​ബീ​ഗം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.