‘പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്ത​ണം’
Tuesday, May 17, 2022 12:43 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ ഭൗ​തി​ക സൗ​കര്യ​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം ഉ​ൾ​പ്പ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു.
14-ാം പ​ഞ്ച​വ​ൽ​സ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 2022 - 23 വാ​ർ​ഷി​ക പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച് ഇ​ന്ന​ലെ ന​ട​ന്ന പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് യോ​ഗ​ത്തി​ലാ​ണ് ഈ ​ആ​വ​ശ്യം ഉ​യ​ർ​ന്ന​ത്. ഡ​യാ​ലി​സി​സി​നു എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് ലി​ഫ്റ്റ് / റാ​മ്പ് സം​വി​ധാ​ന​മേ​ർ​പ്പെ​ടു​ത്ത​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നു. അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ങ്ങ​ൾ ന​വീ​ക​രി​ക്കു​ക, മൃ​ഗ പ​രി​പാ​ല​ന മേ​ഖ​ല​യി​ൽ കി​ടാ​രി പാ​ർ​ക്ക് ആ​രം​ഭി​ക്കു​ക, വെ​റ്റി​ന​റി ലാ​ബു സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ കൃ​ഷി​ക്ക് പ്രാ​മു​ഖ്യം ന​ൽ​കു​ക​യും കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശ​മു​ണ്ടാ​യി. പ്ര​സി​ഡ​ന്‍റ് എ​ൻ.​പി ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ പാ​ത്തു​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.