തീ​ര​ദേ​ശ​ത്ത് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍
Thursday, May 19, 2022 12:47 AM IST
വ​ട​ക​ര: മ​ഴ​ക്കാ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി തീ​ര​ദേ​ശ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​ട​ക​ര മ​ണ്ഡ​ല​ത്തി​ലെ തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം കെ.​കെ ര​മ എം​എ​ല്‍​എ വി​ളി​ച്ചു​ചേ​ര്‍​ത്തു.
മ​ണ്ഡ​ല​ത്തി​ലെ 17 കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന തീ​ര​ദേ​ശ​ത്താ​ണ് മ​ഴ​ക്കെ​ടു​തി​ക​ള്‍ കൂ​ടു​ത​ലും ബാ​ധി​ക്കു​ന്ന​ത്. കാ​ല​ങ്ങ​ളാ​യി ദു​രി​ത​മു​ണ്ടാ​കു​മ്പോ​ള്‍ മാ​ത്രം താ​ല്‍​കാ​ലി​ക പ​രി​ഹാ​ര​മു​ണ്ടാ​വു​ക​യാ​ണ് ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ല്‍ പ​തി​വ്. ഇ​ത്ത​വ​ണ മു​ന്നൊ​രു​ക്ക​മെ​ന്ന നി​ല​യി​ല്‍ യോ​ഗം വി​ളി​ച്ച​തോ​ടെ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്തി​നു​ശേ​ഷം ക​ട​ല്‍​ഭി​ത്തി​ക്കാ​യി ക​ല്ലി​ട്ട സ്ഥ​ല​ങ്ങ​ളി​ലെ ക​ല്ലു​ക​ള്‍ അ​ധി​ക​വും താ​ഴ്ന്നു​പോ​യ​താ​യും ക​ട​ലെ​ടു​ത്ത​താ​യും ജ​ന​പ്ര​തി​നി​ധി​ക​ള്‍ പ​റ​ഞ്ഞു. ഇ​ത് ഉ​ട​ന്‍ താ​ല്‍​കാ​ലി​ക​മാ​യി പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.