നീ​റ്റ് പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ അ​നു​ശ്രീ​യെ ആ​ദ​രി​ച്ചു
Thursday, May 19, 2022 12:47 AM IST
കോ​ഴി​ക്കോ​ട്: ശാ​രീ​രി​ക പ​രി​മി​തി​ക​ളെ അ​തി​ജീ​വി​ച്ച് നീ​റ്റ് പ​രീ​ക്ഷ​യി​ല്‍ ആ​ള്‍ ഇ​ന്ത്യ​യി​ല്‍ 77-ാമ​ത് റാ​ങ്കും കേ​ര​ള​യി​ല്‍ നാ​ലാ​മ​ത് റാ​ങ്കും ക​ര​സ്ഥ​മാ​ക്കി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എം​ബി​ബി​എ​സ് പ്ര​വേ​ശ​നം ക​ര​സ്ഥ​മാ​ക്കി​യ അ​നു​ശ്രീ ത​റോ​ക്ക​ണ്ടി​യെ എ​സ്എ​ന്‍​ഡി​പി യോ​ഗം ന​രി​ക്കു​നി ശാ​ഖ ആ​ദ​രി​ച്ചു. ​കോ​ഴി​ക്കോ​ട് യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി സു​ധീ​ഷ് കേ​ശ​വ​പു​രി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് ഉ​പ​ഹാ​രം ന​ല്‍​കി.​ ഡോ. വാ​ലി​യേ​രി സ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പി.​അ​പ്പു, ര​മേ​ശ​ന്‍ മ​രു​താ​ട്, വി​ശ്വ​നാ​ഥ​ന്‍ എം ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു

തെ​ച്ചി പാ​ലം​പ​ണി ഇ​ഴ​യു​ന്നു;
ദു​രി​ത​ത്തി​ലാ​യി നാ​ട്ടു​കാ​ർ

ത​ല​യാ​ട്: എ​സ്റ്റേ​റ്റ് മു​ക്ക് ത​ല​യാ​ട് റോ​ഡി​ൽ തെ​ച്ചി പാ​ലം പ​ണി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ത്ത് യാ​ത്ര​ക്കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ദു​രി​ത​മാ​യി മാ​റു​ന്നു. ആ​റ് മാ​സം മു​മ്പാ​ണ് പൊ​തു മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പാ​ലം പ​ണി​യു​ടെ പ്ര​വ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. പാ​ലം പൊ​ളി​യും അ​നു​ബ​ന്ധ പ്ര​വ​ർ​ത്തി​ക​ളും വേ​ഗം ന​ട​ന്നെ​ങ്കി​ലും പി​ന്നീ​ടു​ള്ള പ​ണി​ക​ൾ ഒ​ന്നും കാ​ര്യ​മാ​യി ന​ട​ന്നി​ട്ടി​ല്ല. പ​ണി ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും വേ​ണ്ട​ത്ര പു​രോ​ഗ​തി കാ​ണു​ന്നി​ല്ല. ക​ക്ക​യം ഡാ​മി​ലേ​ക്കും തോ​ണി​ക്ക​ട​വ് വ​യ​ല​ട വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ദി​വ​സേ​ന ഈ ​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്.