കൊ​യി​ലാ​ണ്ടി സ്‌​റ്റേ​ഡി​യ​ത്തി​നു മു​ന്‍​വ​ശ​ത്തെ ഡി​വൈ​ഡ​റി​ൽ അപകടം പതിവാകുന്നു
Thursday, May 19, 2022 12:48 AM IST
കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി സ്റ്റേ​ഡി​യ​ത്തി​നു മു​ൻ​വ​ശം ഡി​വൈ​ഡ​റി​ൽ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും അ​പ​ക​ടം. ഇ​ന്ന​ലെ​യും കാ​റ് അ​പ​ക​ട​ത്തി​പ്പെ​ട്ടി​രു​ന്നു.​ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ല്‍ 12 ചെ​റു​തും വ​ലു​തു​മാ​യ അ​പ​ക​ട​ങ്ങ​ളാ​ണ് കൊ​യി​ലാ​ണ്ടി സ്റ്റേ​ഡി​യ​ത്തി​നു മു​ൻ​വ​ശ​ത്തു​ള്ള ഡി​വൈ​ഡ​റി​ൽ ന​ട​ന്ന​ത്. യാ​ത്ര​ക്കാ​ര്‍​ക്ക് സാ​ര​മാ​യ പ​രി​ക്കി​ല്ല. പോ​ലീ​സും ദേ​ശീ​യ​പാ​ത അ​ധി​കാ​രി​ക​ളും പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​കാ​ത്ത​തി​ൽ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. വെ​ളി​ച്ച കു​റ​വും, ദി​ശാ ബോ​ർ​ഡു​ക​ളും ഇ​ല്ലാ​ത്ത​തു​മാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.