പേ​രാ​മ്പ്ര ബാ​ങ്ക് മാ​ളി​ൽ സ്റ്റു​ഡ​ന്‍റ് മാ​ർ​ക്ക​റ്റ്
Saturday, May 21, 2022 12:31 AM IST
പേ​രാ​മ്പ്ര: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കാ​നി​രി​ക്കെ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​പു​ല​മാ​യ വി​പ​ണി ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് പേ​രാ​മ്പ്ര പൈ​തോ​ത്ത് റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ങ്ക്മാ​ൾ.
കു​റ​ഞ്ഞ വി​ല​യി​ൽ ഗു​ണ​മേ​ന്മ​യു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്തി​യാ​ണ് സ്റ്റു​ഡ​ന്‍റ് മാ​ർ​ക്ക​റ്റ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ക​ൺ​സ്യൂ​മ​ർ​ഫെ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ച​ക്കി​ട്ട​പാ​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കാ​ണ് സ്റ്റു​ഡ​ന്‍റ് മാ​ർ​ക്ക​റ്റ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
വി​വി​ധ ക​മ്പ​നി​ക​ളു​ടെ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ണ്. പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് വി.​കെ. പ്ര​മോ​ദ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ച​ക്കി​ട്ട​പാ​റ സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ങ്ക് സെ​ക്ര​ട്ട​റി കെ.​കെ. ബി​ന്ദു, ഇ.​എം. സു​രേ​ഷ്, ഇ.​കെ. അ​നീ​ഷ്, കെ.​എ​സ്. സു​ര​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.