സം​യു​ക്ത സം​ഗ​മം; ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, May 22, 2022 12:08 AM IST
തി​രു​വ​മ്പാ​ടി: ജീ​വ​ന്‍റെ സ​മൃ​ദ്ധി​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ മ​രി​യ​ൻ പ്രോ ​ലൈ​ഫ് സ​മി​തി തി​രു​വ​മ്പാ​ടി, തോ​ട്ടു​മു​ക്കം ,കൂ​ട​ര​ഞ്ഞി മേ​ഖ​ല​ക​ളു​ടെ സം​യു​ക്ത സം​ഗ​മം തി​രു​വ​മ്പാ​ടി പ​രി​ഷ് ഹാ​ളി​ൽ താ​മ​ര​ശേ​രി രൂ​പ​താ അ​ധ്യ​ക്ഷ​ൻ മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങി​ൽ മേ​ഖ​ല​യി​ലെ വ​ലി​യ കു​ടും​ബ​ങ്ങ​ളി​ൽ (അം​ഗ സം​ഖ്യ) നി​ന്നാ​യി ആ​യി​ര​ത്തോ​ളം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു. പ്രോ ​ലൈ​ഫ് പ്ര​സ്ഥാ​ന​ത്തി​ന് താ​ങ്ങാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ത്യേ​ക സം​ഘ​ട​ന​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ബി​ഷ​പ്പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ നി​ർ​വ​ഹി​ക്കും.

തി​രു​വ​മ്പാ​ടി ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് നാ​ഗ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ പ്രോ ​ലൈ​ഫ് രൂ​പ​താ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​സ് പെ​ണ്ണാ​പ​റ​മ്പി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​രി​പാ​ടി​യി​ൽ കെ​സി​ബി​സി ഫാ​മി​ലി ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി റ​വ. ഫാ. ​ക്ലീ​റ്റ​സ് ക​തി​ർ പ​റ​മ്പി​ൽ തു​ട​ങ്ങ​യ പ്ര​മു​ഖ വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ക്കും.