ച​ക്കി​ട്ട​പാ​റ - പെ​രു​വ​ണ്ണാ​മൂ​ഴി റോ​ഡ് ത​ക​ർ​ന്നു; കോ​ൺ​ഗ്ര​സു​കാ​ർ വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു
Thursday, May 26, 2022 1:06 AM IST
ച​ക്കി​ട്ട​പാ​റ: ടൂ​റി​സ്റ്റു കേ​ന്ദ്ര​മാ​യ പെ​രു​വ​ണ്ണാ​മൂ​ഴി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ചെ​മ്പ്ര, ച​ക്കി​ട്ട​പാ​റ പി​ള്ള​പ്പെ​രു​വ​ണ്ണ വ​ഴി​യു​ള്ള നാ​ല് കി​ലോ​മീ​റ്റ​ർ റോ​ഡ് ത​ക​ർ​ന്നു.
മ​ഴ പെ​യ്ത് കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ റോ​ഡും കു​ഴി​യും തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​തെ സ്കൂ​ട്ട​ർ ഉ​ൾ​പ്പ​ടെ​യു​ള്ള ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ മ​റി​ഞ്ഞു വീ​ഴു​ന്ന​തും പ​തി​വാ​യി.
ക്വാ​റി വേ​സ്റ്റി​ട്ടെ​ങ്കി​ലും കു​ഴി​ക​ൾ അ​ട​ക്ക​ണ​മെ​ന്ന് പി​ഡ​ബ്ല്യു​ഡി പേ​രാ​മ്പ്ര എ​ഇ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യി​ല്ല. മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യി മാ​റി​യ​തി​നാ​ൽ ഫ​ണ്ട് വ​ക​യി​രു​ത്താ​ൻ പ​റ്റി​ല്ലെ​ന്നും കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​നാ​ണു ഇ​തി​ന്‍റെ ചു​മ​ത​ല​യെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ട്.
പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ലൂ​ടെ​യാ​ണു പെ​രു​വ​ണ്ണാ​മൂ​ഴി റോ​ഡ് ക​ട​ന്നു പോ​കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി മു​ന്നി​ട്ടി​റ​ങ്ങി പ​ഞ്ചാ​യ​ത്തെ​ങ്കി​ലും റോ​ഡി​ലെ അ​പ​ക​ട​ക​ര​മാ​യ കു​ഴി​ക​ൾ അ​ട​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ന​ന്നാ​ക്കാ​ൻ ആ​രും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ റോ​ഡി​ലെ കു​ഴി​ക​ളി​ൽ വാ​ഴ ന​ട്ട്‌ ച​ക്കി​ട്ട​പാ​റ​യി​ലെ കോ​ൺ​ഗ്ര​സു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു.
നേ​താ​ക്ക​ളാ​യ ബാ​ബു കൂ​ന​ന്ത​ടം, ഷാ​ജു മാ​ളി​യേ​ക്ക​ൽ, എം.​സി. സ​ന്ദീ​പ്, ഇ​ബ്രാ​യി പാ​റ​ച്ചാ​ലി​ൽ, പ്ര​കാ​ശ​ൻ ഏ​രം​പു​റം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.