കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ കെ​ട്ടി​ട​നി​ര്‍​മാ​ണ പ്ലാ​നു​ക​ളെകു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണം
Monday, June 20, 2022 12:34 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ല്‍ അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങി യു​ഡി​എ​ഫ്. നൂ​റു​ക​ണ​ക്കി​ന് കെ​ട്ടി​ട​ങ്ങ​ളാ​ണ് അ​ന​ധി​കൃ​ത​മാ​യി ന​മ്പ​ര്‍ സ്വ​ന്ത​മാ​ക്കി​യ​തെ​ന്നും ഇ​തി​ല്‍ സി​പി​എ​മ്മി​നും നേ​താ​ക്ക​ള്‍​ക്കും പ​ങ്കു​ണ്ടെ​ന്നും നേ​താ​ക്ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.

22-ന് ​രാ​വി​ലെ പ​ത്തി​ന് കോ​ര്‍​പ​റേ​ഷ​ന് മു​ന്നി​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ നി​ല്‍​പ് സ​മ​രം ന​ട​ത്തും. ഇ​തു​വ​രെ പി​ടി​ക്ക​പ്പെ​ട്ട​ത് പ​ര​ല്‍​മീ​നു​ക​ളാ​ണ് വ​മ്പ​ന്‍ സ്രാ​വു​ക​ള്‍ പു​റ​ത്ത് നി​ല്‍​ക്കു​ക​യാ​ണ്.

ന​ഗ​ര​സ​ഭ​യി​ലെ ക​ഴി​ഞ്ഞ കു​റെ വ​ര്‍​ഷ​ങ്ങ​ളാ​യി വ​ലി​യ നി​ല​യു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ പ്ലാ​നു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ന​ട​ന്ന​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ത​ട്ടി​പ്പാ​ണ്. അ​ര്‍​ഹ​ത​യി​ല്ലാ​ത്ത പ്ലാ​നു​മാ​യി കെ​ട്ടി​ട ഉ​ട​മ ന​ഗ​ര​സ​ഭ​യെ സ​മീ​പി​ച്ചാ​ല്‍ ന​ഗ​ര​സ​ഭ ആ ​പ്ലാ​ന്‍ ത​ള്ളും. പി​ന്നീ​ട് ഈ ​പ്ലാ​ന്‍ സ​മ​ര്‍​പ്പി​ച്ച വ്യ​ക്തി​ക​ളോ സ്ഥാ​പ​ന​ങ്ങ​ളോ സി​പി​എം നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ച് ധാ​ര​ണ ഉ​ണ്ടാ​ക്കും അ​ത് അ​നു​സ​രി​ച്ച് ഹൈ​ക്കോ​ട​തി​യി​ല്‍ പോ​കാ​ന്‍ അ​വ​രോ​ട് നി​ര്‍​ദ്ദേ​ശി​ക്കും. ഹൈ​ക്കോ​ട​തി​യി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ സ്വ​മേ​ധ​യാ കേ​സ് തോ​റ്റ് കൊ​ടു​ക്കും.

ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് എ​ന്ന മ​റ​വി​ല്‍ അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് നി​ര്‍​മ്മാ​ണ അ​നു​മ​തി കൊ​ടു​ക്കും.

ഇ​ത്ത​രം കേ​സു​ക​ളി​ലൂ​ടെ ക​ഴി​ഞ്ഞ കു​റെ വ​ര്‍​ഷ​ങ്ങ​ളി​ലാ​യി സി​പി​എ​മ്മി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ലെ നേ​താ​ക്ക​ളും സി​പി​എം അ​നു​കൂ​ല ജീ​വ​ന​ക്കാ​രും ത​ട്ടി​യെ​ടു​ത്ത​ത് കോ​ടി​ക​ളാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​പ്ര​വീ​ണ്‍ കു​മാ​ര്‍ ആ​രോ​പി​ച്ചു.

ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​ക്കാ​ല​ത്തി​നി​ട​ക്ക് ഇ​ത്ത​രം പ്ലാ​നു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച നി​ര​വ​ധി​യാ​യ കേ​സു​ക​ള്‍ ഹൈ​ക്കോ​ട​യി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. എ​ഞ്ചി​നി​യ​റിം​ഗ് വി​ഭാ​ഗം ന​ല്‍​കു​ന്ന പെ​ന്‍​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​തെ എ​ങ്ങി​നെ​യാ​ണ് റ​വ​ന്യൂ വി​ഭാ​ഗ​ത്തി​ന് ന​മ്പ​ര്‍ അ​നു​വ​ദി​ക്കാ​ന്‍ സാ​ധി​ക്കു​ക.

ഈ ​മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ലും ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ന​ഗ​ര​സ​ഭ​യി​ലെ പ​ല മ​രാ​മ​ത്തു​പ​ണി​ക​ളും അ​ന​ധി​കൃ​ത​മാ​യി ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​ത് ലോ​ക്ക​ല്‍ ഏ​രി​യ, ജി​ല്ലാ​ത​ല സി​പി​എം നേ​താ​ക്ക​ളു​ടെ ബി​നാ​മി​ക​ളാ​ണ്.

കോ​ര്‍​പ്പ​റേ​ഷ​ന്‍ സ്ഥ​ല​ങ്ങ​ളി​ല്‍ പ​ര​സ്യം സ്ഥാ​പി​ക്കാ​നു​ള്ള അ​നു​മ​തി കൊ​ടു​ത്ത​തും സി​പി​എം നേ​താ​ക്ക​ള്‍​ക്കും അ​വ​രു​ടെ ബി​നാ​മി​ക​ള്‍​ക്കു​മാ​ണ്. ഇ​തൊ​ക്കെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി മാ​റ്റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.