ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ മ​തി​ൽ ത​ക​ർ​ന്നു; വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Saturday, June 25, 2022 12:50 AM IST
കൂ​രാ​ച്ചു​ണ്ട്: ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ മ​തി​ലി​ന്‍റെ ക​രി​ങ്ക​ൽ​കെ​ട്ട് ത​ക​ർ​ന്ന് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ൽ. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡ് പൂ​വ​ത്താം​കു​ന്ന് താ​മ​സി​ക്കു​ന്ന ക​ർ​ഷ​ക​ൻ പ്ലാ​ത്തോ​ട്ട​ത്തി​ൽ ജോ​ബി​യു​ടെ വീ​ടി​ന്‍റെ 15 അ​ടി ഉ​യ​ര​വും ഇ​രു​പ​ത് മീ​റ്റ​റോ​ളം നീ​ള​വു​മു​ള്ള ക​രി​ങ്ക​ൽ കെ​ട്ടാ​ണ് ശ​ക്ത​മാ​യ മ​ഴ​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ത​ക​ർ​ന്ന​ത്.
റോ​ഡി​ൽ നി​ന്നും ഏ​റെ ഉ​യ​ര​ത്തി​ൽ നി​ൽ​ക്കു​ന്ന വീ​ടി​നോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന ശേ​ഷി​ച്ച ഭാ​ഗ​ത്തും വി​ള്ള​ൽ സം​ഭ​വി​ച്ച​തി​നാ​ൽ വീ​ടും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. ഇ​തേ തു​ട​ർ​ന്ന് ഇ​വി​ടെ നി​ന്നും കു​ടും​ബ​ത്തെ മാ​റ്റി പാ​ർ​പ്പി​ച്ചു. വ​ൻ തു​ക ചെ​ല​വ​ഴി​ച്ച് നി​ർ​മിച്ച കെ​ട്ട് ത​ക​ർ​ന്ന​തോ​ടെ കു​ടും​ബം ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​ണു​ള്ള​ത്.
നാ​ല് ല​ക്ഷം രൂ​പ​യി​ലേ​റെ ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കെ​ട്ട് ത​ക​ർ​ന്ന് റോ​ഡി​ൽ പ​തി​ച്ച​തി​നാ​ൽ പു​ത്തേ​ട്ട് താ​ഴെ - പൂ​വ​ത്താം​കു​ന്ന്- മു​ത്താ​ച്ചി​പ്പാ​റ റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട, വാ​ർ​ഡ് അം​ഗം സ​ണ്ണി പു​തി​യ​കു​ന്നേ​ൽ എ​ന്നി​വ​രും കാ​യ​ണ്ണ വി​ല്ലേ​ജ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.