ക​ർ​ഷ​ക​രെ ക​ബ​ളി​പ്പി​ച്ച് ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി പ്ര​തി​ഷേ​ധാ​ര്‍​ഹ​മെ​ന്ന് വി​ഫാം
Tuesday, June 28, 2022 12:04 AM IST
കൂ​രാ​ച്ചു​ണ്ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ച​ക്കി​ട്ട​പ്പാ​റ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍​ഡി​ല്‍ ഉ​ൾ​പ്പെ​ട്ട പൂ​ഴി​ത്തോ​ട്, മാ​വ​ട്ടം , ക​രി​ങ്ക​ണ്ണി, താ​ളി​പ്പാ​റ , രാ​ണ്ടാം​ചീ​ളി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ർ​ഷ​ക​രെ ക​ബ​ളി​പ്പി​ച്ച് തു​ച്ഛ​മാ​യ വി​ല​യ്ക്ക് ഭൂ​മി ഏ​റ്റെ​ടു​ത്ത് വ​ന​വി​സ്തൃ​തി വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് ഇ​ട​ത്- വ​ല​ത് മു​ന്ന​ണി​ക​ളു​ടെ പി​ന്തു​ണ പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ വി​ഫാം ഫാ​ർ​മേ​ഴ്സ് ഫൗ​ണ്ടേ​ഷ​ൻ സം​സ്ഥാ​ന ക​മ്മ​റ്റി യോ​ഗം ആ​രോ​പി​ച്ചു.
നി​ല​വി​ൽ 200 ഏ​ക്ക​റി​ല​ധി​കം ഭൂ​മി​യാ​ണ് ടി.​പി. രാ​മ​കൃ​ഷ​ണ​ൻ എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഏ​റ്റെ​ടു​ക്കാ​ൻ ധാ​ര​ണ​യാ​യ​ത്. ഇ​തി​നാ​യി സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ക്കു​ന്ന​ത് 16 കോ​ടി രൂ​പ​യി​ല​ധി​ക​മാ​ണ്.
അ​ഞ്ച് സെ​ന്‍റ് സ്ഥ​ലം ഉ​ള്ള​വ​ർ​ക്കും അ​ഞ്ചേ​ക്ക​ർ ഭൂ​മി​യു​ള്ള​വ​ർ​ക്കും 15 ല​ക്ഷം രൂ​പ​യാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​ത്. ഓ​രോ ആ​ധാ​ര​ങ്ങ​ൾ​ക്കും 15 ല​ക്ഷം രൂ​പ വീ​തം ന​ൽ​കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ ഭൂ​മി​യു​ടെ അ​ള​വോ കി​ട​പ്പോ നോ​ക്കാ​തെ ഒ​രു റേ​ഷ​ൻ കാ​ർ​ഡി​നെ ഒ​രു യൂ​ണി​റ്റാ​യി ക​ണ്ട് 15 ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്നാ​ണ് നി​ല​വി​ൽ ധാ​ര​ണ​യാ​യ​ത്. വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഭൂ​മി ഏ​റ്റെ​ടു​ത്ത് വ​നം​വ​കു​പ്പി​ന് കൈ​മാ​റു​ന്ന ഈ ​പ​ദ്ധ​തി വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന്‍റെ രൂ​ക്ഷ​ത വ​ർ​ധി​പ്പി​ക്കാ​ൻ മാ​ത്ര​മെ ഉ​ത​കു​ക​യു​ള്ളൂ.
വ​ന​ത്തോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന ഭൂ​മി​ക​ളി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം കാ​ര​ണം കൃ​ഷി ചെ​യ്യാ​ൻ ക​ഴി​യാ​തെ വ​രു​ന്ന ക​ർ​ഷ​ക​ർ കി​ട്ടു​ന്ന വി​ല​യ്ക്ക് ഭൂ​മി വി​ൽ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ അ​വ​സ​രം മു​ത​ലാ​ക്കി​യാ​ണ് സ​ർ​ക്കാ​രും വ​നം​വ​കു​പ്പും ക​ർ​ഷ​ക​രെ ക​ബ​ളി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യു​മാ​യി ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്നും യോ​ഗം ആ​രോ​പി​ച്ചു. ക​ർ​ഷ​ക​രു​ടെ കൈ​വ​ശ​മു​ള്ള​തും ഏ​റ്റെ​ടു​ക്കാ​ൻ പോ​കു​ന്ന​തു​മാ​യ ഭൂ​മി​യു​ടെ അ​ള​വും കി​ട​പ്പും അ​നു​സ​രി​ച്ച് ന​ഷ്ട​പ​രി​ഹാ​ര തു​ക ഉ​യ​ർ​ത്താ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്നും സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി വ​നം വ​കു​പ്പി​ന് കൈ​മാ​റാ​തെ റ​വ​ന്യൂ ഭൂ​മി​യാ​ക്കി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും വി.​ഫാം സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ജോ​യി ക​ണ്ണ​ൻ​ച്ചി​റ ആ​വ​ശ്യ​പ്പെ​ട്ടു.
ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ.​സു​മി​ൻ എ​സ്.​നെ​ടു​ങ്ങാ​ട​ൻ, ബാ​ബു പു​തു​പ്പ​റ​മ്പി​ൽ, ബാ​ബു പൈ​ക​യി​ൽ, ജി​ജോ വ​ട്ടോ​ത്ത്, വി.​ടി.​തോ​മ​സ്, ജോ​ൺ​സ​ൺ ക​ക്ക​യം, സ​ണ്ണി കൊ​മ്മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.