പെ​രു​വ​ണ്ണാ​മൂ​ഴി-ചെ​മ്പ​നോ​ട റോ​ഡി​ൽ തി​ണ്ടി​ടി​ച്ചി​ൽ ഭീ​ഷ​ണിയാകുന്നു
Wednesday, June 29, 2022 12:40 AM IST
ച​ക്കി​ട്ട​പാ​റ: പെ​രു​വ​ണ്ണാ​മൂ​ഴി - ചെ​മ്പ​നോ​ട പി​ഡ​ബ്ല്യു​ഡി. റോ​ഡി​ൽ തി​ണ്ടി​ടി​ച്ചി​ൽ ഭീ​ഷ​ണി​യാ​കു​ന്നു. ഈ ​റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​രു​വ​ണ്ണാ​മൂ​ഴി കൃ​ഷി വി​ജ്ഞാ​ൻ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​മാ​യാ​ണ്‌ റോ​ഡി​ന്‍റെ തി​ണ്ടി​ടി​യ​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്.

കൂ​ടാ​തെ ഇ​വി​ടെ തി​ണ്ടി​നോ​ട് ചേ​ർ​ന്ന് വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന വ​നം വ​കു​പ്പി​ന്‍റെ മ​ര​ങ്ങ​ളും യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ടെ​ന്ന് പ​രാ​തി​യു​ണ്ട്. അ​ടു​ത്ത നാ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ ഇ​വി​ടെ തി​ണ്ടി​ടി​ഞ്ഞ് മ​ണ് റോ​ഡി​ലേ​ക്ക് പ​തി​ച്ചി​രു​ന്നു. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ​യാ​ണ് അ​പ​ക​ട ഭീ​ഷ​ണി വ​ർ​ധി​ച്ച​ത്. മു​ള്ള​ൻ​കു​ന്ന്, പൂ​ഴി​ത്തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ബ​സു​ക​ൾ അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളും നി​ര​വ​ധി ആ​ളു​ക​ളും യാ​ത്ര ചെ​യ്യു​ന്ന റോ​ഡാ​ണി​ത്. നി​ല​വി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗം വീ​ണ്ടും ഇ​ടി​യാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.