ജി​ല്ലാ ര​ജി​സ്ട്രേ​ഷ​ൻ കോം​പ്ല​ക്സ് ഉ​ദ്‌​ഘാ​ട​ന​ത്തി​നൊ​രു​ങ്ങി
Wednesday, June 29, 2022 12:40 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ ര​ജി​സ്ട്രാ​ർ ഓ​ഫീ​സ്‌ വ​ള​പ്പി​ൽ 2.64 കോ​ടി ചെ​ല​വി​ട്ട്‌ നാ​ലു​നി​ല​യി​ൽ നി​ർ​മി​ച്ച ജി​ല്ലാ ര​ജി​സ്ട്രേ​ഷ​ൻ കോം​പ്ല​ക്സ് ഉ​ദ്‌​ഘാ​ട​ന​ത്തി​നൊ​രു​ങ്ങി. സം​സ്ഥാ​ന ക​ൺ​സ്ട്ര​ക്ഷ​ൻ കോ​ർ​പ​റേ​ഷ​നാ​ണ് 7750 ച​തു​ര​ശ്ര അ​ടി​യു​ള്ള കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ജി​ല്ലാ ര​ജി​സ്ട്രാ​ർ (ജ​ന​റ​ൽ) ഓ​ഫീ​സ്, ജി​ല്ലാ ര​ജി​സ്ട്രാ​ർ (ഓ​ഡി​റ്റ്) ഓ​ഫീ​സ്, ഉ​ത്ത​ര​മേ​ഖ​ല ര​ജി​സ്ട്രേ​ഷ​ൻ ഡെ​പ്യൂ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ഓ​ഫീ​സ്, ചി​ട്ടി ഓ​ഡി​റ്റ് ഓ​ഫീ​സ് എ​ന്നി​വ ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കും. ജൂ​ലൈ ര​ണ്ടാം ആ​ഴ്‌​ച ഉ​ദ്ഘാ​ട​നം ന​ട​ന്നേ​ക്കു​മെ​ന്ന്‌ ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റെ​ക്കാ​ർ​ഡു​ക​ൾ സൂ​ക്ഷി​ക്കു​ന്ന​ത​ട​ക്കം സൗ​ക​ര്യ​ക്കു​റ​വി​നെ തു​ട​ർ​ന്നാ​ണ്‌ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്‌. കി​ഫ്ബി​യി​ൽ (കേ​ര​ള അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന നി​ധി) ഉ​ൾ​പ്പെ​ടു​ത്തി സം​സ്ഥാ​ന​ത്ത്‌ 51 ഓ​ഫീ​സു​ക​ൾ​ക്ക് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ലാ​ണ്‌ കോ​ഴി​ക്കോ​ട് ര​ജി​സ്ട്രാ​ർ കോം​പ്ല​ക്സും ഉ​ൾ​പ്പെ​ട്ട​ത്‌. ഇ​വി​ടെ 1996ൽ ​ത​ന്നെ പു​തി​യ കെ​ട്ടി​ടം പ​ണി​യാ​ൻ പ്രാ​രം​ഭ ന​ട​പ​ടി തു​ട​ങ്ങി​യി​രു​ന്നെ​ങ്കി​ലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ നീ​ണ്ടു.​പി​ന്നീ​ട്‌2020 ഫെ​ബ്രു​വ​രി 18-ന്‌ ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.