കാ​ട്ടാ​ന​ശ​ല്യ​ത്തി​ന് ശ​മ​ന​മി​ല്ലാ​തെ മ​ല​യോ​രം; വീ​ണ്ടും കൃ​ഷി നാ​ശം
Thursday, June 30, 2022 12:50 AM IST
നാ​ദാ​പു​രം: വി​ല​ങ്ങാ​ട് മ​ല​യോ​ര​ത്ത് കാ​ട്ടാ​ന​ശ​ല്യ​ത്തി​ന് ശ​മ​ന​മി​ല്ല. കാ​ട്ടാ​ന​ക​ൾ വീ​ണ്ടും കൃ​ഷി ന​ശി​പ്പി​ച്ചു. ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ വാ​ളൂ​ക്ക് ഉ​ള്ളാ​ട്ടി​ക്കു​ന്നേ​ലി​ലാ​ണ് ബു​ധ​നാ​ഴ്ച്ച പു​ല​ർ​ച്ചെ മൂ​ന്ന് കാ​ട്ടാ​ന​ക​ളി​റ​ങ്ങി വ്യാ​പ​ക കൃ​ഷി നാ​ശ​മു​ണ്ടാ​ക്കി​യ​ത്.
ഉ​ള്ളാ​ട്ടി​ക്കു​ന്നേ​ൽ തോ​മ​സ്, ആ​നി​ത്തോ​ട്ട​ത്തി​ൽ ഫ്രാ​ൻ​സി​സ്, ഉ​ള്ളാ​ട്ടി​ക്കു​ന്നേ​ൽ ത്രേ​സ്യാ​മ്മ എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് കാ​ട്ടാ​ന ഇ​റ​ങ്ങി തെ​ങ്ങ്, ക​മു​ക്, വാ​ഴ ,കു​രു​മു​ള​ക് വ​ള്ള എ​ന്നി​വ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ തെ​ക്കെ വാ​യാ​ട്, വാ​യാ​ട് എ​ന്നി​വ​ട​ങ്ങ​ളി​ലും കാ​ട്ടാ​ന കൂ​ട്ട​മാ​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു.
പു​ല​ർ​ച്ചെ അ​ഞ്ച് മ​ണി​യോ​ടെ​യാ​ണ് കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ ക​ർ​ഷ​ക​ർ ആ​ന​യെ ക​ണ്ട​ത്. ക​ർ​ഷ​ക​ർ നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ എ​ത്തി പ​ട​ക്കം പൊ​ട്ടി​ച്ചും മ​റ്റും ഉ​ച്ച​യോ​ടെ ആ​ന​ക​ളെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന വ​യ​നാ​ട് ജി​ല്ല​യി​ലെ പേ​ര്യ വ​ന​ത്തി​ൽ നി​ന്നും, ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ക​ണ്ണ​വം വ​ന​ത്തി​ൽ നി​ന്നു​മാ​ണ് കാ​ട്ടാ​ന​ക​ൾ മ​ല​യോ​ര​ത്തെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങു​ന്ന​ത്.
രാ​ത്രി കാ​ല​ങ്ങ​ളി​ലാ​യി​രു​ന്നു മു​മ്പ് കാ​ട്ടാ​ന​ക​ളി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്ന​തെ​ങ്കി​ലും അ​ടു​ത്തി​ടെ പ​ക​ൽ സ​മ​യ​ങ്ങ​ളി​ലും കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ പ​രി​ഭ്രാ​ന്തി​യി​ലാ​ണ്.
പ​ക​ൽ സ​മ​യ​ത്ത് പോ​ലും ക​ർ​ഷ​ക​ർ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങു​ന്ന​ത് ഭീ​തി​യോ​ടെ​യാ​ണ്. ന​രി​പ്പ​റ്റ, വാ​ണി​മേ​ൽ, വ​ള​യം, ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​ല​യോ​ര​ത്ത് കാ​ട്ടാ​ന​ക​ളു​ടെ​യും, കാ​ട്ടു പ​ന്നി​യു​ടെ​യും ശ​ല്യം രൂ​ക്ഷ​മാ​ണ്. കൃ​ഷി ചെ​യ്യാ​തെ ഒ​ഴി​ഞ്ഞ് കി​ട​ക്കു​ന്ന പ​റ​മ്പു​ക​ളി​ലെ കാ​ടു​ക​ളാ​ണ് കാ​ട്ടാ​ന​ക​ൾ താ​വ​ള​മാ​ക്കു​ന്ന​തെ​ന്ന് ക​ർ​ഷ​ക​രും, വ​നം വ​കു​പ്പ് അ​ധി​കൃ​ത​രും പ​റ​യു​ന്നു.