മ​ണി​മ​ല ജോ​സ​ഫി​ന് സ്പൈ​സ​സ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു
Sunday, July 3, 2022 12:15 AM IST
താ​മ​ര​ശേ​രി: ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പൈ​സ​സ് റി​സേ​ർ​ച്ചി​ന്‍റെ (ഐ​ഐ​എ​സ്ആ​ർ) സ്പൈ​സ​സ് അ​വാ​ർ​ഡ് മ​ണി​മ​ല ജോ​സ​ഫി​ന് കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​ജ​യ​ശ്രി സ​മ്മാ​നി​ച്ചു.

കു​രു​മു​ള​ക് കൃ​ഷി​യി​ൽ പ്രാ​വീ​ണ്യം നേ​ടി​യ ജോ​സ​ഫ് കു​രു​മു​ള​ക് കൃ​ഷി​യി​ൽ ചി​ല​വു കു​റ​ഞ്ഞ മാ​തൃ​ക ക​ണ്ടു​പി​ടി​ച്ച​തി​നാ​ണ് അ​വാ​ർ​ഡ്. പ​ര​മ്പാ​രാ​ഗ​ത​മ​ല്ലാ​ത്ത​തും പ്രാ​യോ​ഗി​ക​വു​മാ​യ രീ​തി​യി​ലാ​ണ് കു​രു​മു​ള​ക് കൃ​ഷി വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. കു​രു​മു​ള​ക് വ​ള്ളി​യി​ൽ ഡി​സ്പോ​സി​ബി​ൾ ഗ്ലാ​സി​ൽ മ​ണ്ണ് നി​റ​ച്ച് പി​ടി​പ്പി​ച്ചാ​ണ് പു​തി​യ കു​രു​മു​ള​ക് തൈ ​വി​കി​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​ത്. ര​ണ്ട് മീ​റ്റ​ർ ഉ​യ​ര​മു​ള്ള പി​വി​സി പൈ​പ്പി​ലാ​ണ് തൈ ​ന​ട്ട് വ​ള്ളി പ​ട​ർ​ത്തു​ന്ന​ത്.

ചെ​റു​കി​ട കൃ​ഷി​ക്കാ​ർ​ക്ക് ഈ ​രീ​തി ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്. ഗു​ണ​മേ​ന്മ​യു​ള്ള തൈ​ക​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്ത് ഇ​ദ്ദേ​ഹം പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. ജൈ​വ രീ​തി​യി​ൽ കു​രു​മു​ള​ക് കൃ​ഷി പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ല്ലു​ള്ള ജോ​സ​ഫി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തെ ഐ​ഐ​എ​സ്ആ​ർ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.