റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ വീ​ഴ്ച്ച! ോഒഴിവാക്കിയ ക​രാ​റു​കാ​ര​ന് വീ​ണ്ടും പ്ര​വൃ​ത്തി ന​ൽ​കി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്
Sunday, July 3, 2022 12:15 AM IST
നാ​ദാ​പു​രം: റോ​ഡ് നി​ർ​മ്മാ​ണ പ്ര​വൃ​ത്തി​യി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ജോ​ലി​യി​ൽ നി​ന്നും ടെ​ർ​മി​നേ​റ്റ് ചെ​യ്ത ക​രാ​റു​കാ​ര​ന് പ്ര​വൃ​ത്തി തു​ട​രാ​ൻ വീ​ണ്ടും അ​നു​മ​തി.

ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്ക് തി​രി​കൊ​ളു​ത്തി​യ വ​ള​യം ക​ല്ലാ​ച്ചി റോ​ഡ് പ്ര​വൃ​ത്തി അ​ന​ന്ത​മാ​യി നീ​ണ്ടതോ​ടെ കാ​സ​ർ​ഗോ​ഡു​കാ​ര​നാ​യ ക​രാ​റു​കാ​രെ​നെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ്ര​വ​ർ​ത്തി​യി​ൽ നി​ന്ന് ടെ​ർ​മി​നേ​റ്റ് ചെ​യ്യു​ക​യു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​തെ ക​രാ​റു​കാ​ര​നെ ആ​ഗ​സ്റ്റ് 14 വ​രെ പ്ര​വൃ​ത്തി ദീ​ർ​ഘി​പ്പി​ച്ച് ന​ൽ​കി ക​ഴി​ഞ്ഞ ദി​വ​സം സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ക​രാ​റു​കാ​ര​ന് വീ​ണ്ടും പ്ര​വൃ​ത്തി നീ​ട്ടി ന​ൽ​കി​യ​തി​ന് പി​ന്നി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ വ​കു​പ്പ് മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നു​ള്ള സ​മ്മ​ർ​ദ്ധ​മാ​ണെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ നി​ന്നു​ള്ള വി​വ​രം.

പ്ര​വൃ​ത്തി നീ​ട്ടി ന​ൽ​കി​യ വി​വ​രം വ​കു​പ്പി​ന്‍റെ സൈ​റ്റി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടും ഇ​ല്ല. 2019 ലാ​ണ് വ​ള​യം - ക​ല്ലാ​ച്ചി റോ​ഡ് പ്ര​വൃ​ത്തി കാ​സ​ർ​കോ​ട് ക​രാ​റു​കാ​ര​ൻ ഏ​റ്റെ​ടു​ത്ത​ത്. വ​ർ​ഷം മൂ​ന്ന​ര ക​ഴി​ഞ്ഞി​ട്ടും പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞ് നീ​ങ്ങി​യതോ​ടെ​യാ​ണ് നാ​ട്ടു​കാ​രും, സി​പി​എം, വ​ള​യം, ക​ല്ലു​നി​ര ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​മാ​രും, ബ്ലോ​ക്ക് , പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രും, പാ​ർ​ട്ടി മെ​മ്പ​ർ​മാ​രും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് വ​ട​ക​ര ഡി​വി​ഷ​ണ​ൽ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തു​ക​യും പാ​ർ​ട്ടി സ​മ്മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​രാ​റു​കാ​ര​നെ ടെ​ർ​മി​നേ​റ്റ് ചെ​യ്ത​ത്. നി​ല​വി​ൽ മൂ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൂ​രം റോ​ഡ് പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി വെ​ട്ടി​പ്പൊ​ളി​ച്ച് കു​ണ്ടും, കു​ഴി​യും നി​റ​ഞ്ഞ് ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി കി​ട​ക്കു​ക​യാ​ണ്. ഈ ​റോ​ഡി​ലൂ​ടെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്ന് പോ​കു​ന്ന​ത്.

150 ലേ​റെ പ​രാ​തി​ക​ളാ​ണ് മൂ​ന്ന​ര വ​ർ​ഷ​ത്തി​നി​ട​യി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും, മ​ന്ത്രി​ക്കും നാ​ട്ടു​കാ​ർ ന​ൽ​കി​യ​ത്. വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ റോ​ഡ് പ്ര​വൃ​ത്തി​യി​ലു​ട​നീ​ളം ക​രാ​റു​കാ​ര​ന് അ​നു​കൂ​ല നി​ല​പാ​ടു​ക​ൾ മാ​ത്ര​മാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ നേ​ര​ത്തെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു.

ക​ല്ലാ​ച്ചി വ​ള​യം റോ​ഡ് പ്ര​വൃ​ത്തി​യി​ൽ ക​രാ​റു​കാ​ര​നെ​തി​രേ ആ​രോ​പ​ണം നി​ല​നി​ൽ​ക്കെ​യാ​ണ് ഇ​തേ ക​രാ​റു​കാ​ര​ന് ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന​ര കോ​ടി രൂ​പ​യു​ടെ ചെ​ക്യാ​ട് - വ​ള​യം പ്ര​വൃ​ത്തി​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ൽ​കി​യ​തും വി​വാ​ദ​മാ​യി​രു​ന്നു. ഈ ​റോ​ഡ് പ്ര​വൃ​ത്തി​യും പാ​തി വ​ഴി​യി​ൽ നി​ല​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സി​പി​എം ഉ​ൾ​പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധം ന​ട​ത്തി​യി​രു​ന്നു.