പാ​സ്‌​വേ​ഡ് ത​ട്ടി​പ്പിൽ യു​ഡി​എ​ഫും ബി​ജെ​പി​യും​അ​ഴി​മ​തി​ക്കാ​രേ സം​ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു:​ എ​ല്‍​ഡി​എ​ഫ്
Sunday, July 3, 2022 12:18 AM IST
കോ​ഴി​ക്കോ​ട്: കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​ലെ പാ​സ്‌​വേ​ഡ് ത​ട്ടി​പ്പ് കേ​സി​ല്‍ യു​ഡി​എ​ഫും ബി​ജെ​പി​യും അ​ഴി​മ​തി​ക്കാ​രേ സം​ര​ക്ഷി​ക്കു​വാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ഇ​ട​തു​മു​ന്ന​ണി സി​റ്റി ക​മ്മി​റ്റി നേ​താ​ക്ക​ള്‍ .യ​ഥാ​ര്‍​ഥ കു​റ്റ​വാ​ളി​ക​ള്‍ പു​റ​ത്തു​വ​രാ​തി​രി​ക്കാ​നാ​ണ് ഇ​രു​കൂ​ട്ട​രും സ​മ​ര​വു​മാ​യി രം​ഗ​ത്തു​വ​ന്ന​തെ​ന്ന് ഇ​ട​തു​മു​ന്ന​ണി നേ​താ​ക്ക​ളാ​യ എ.​പ്ര​ദീ​പ്കു​മാ​റും ടി.​പി ദാ​സ​നും ഡെ​പ്യൂ​ട്ടി​മേ​യ​ര്‍ സി.​പി മു​സാ​ഫ​ര്‍ അ​ഹ​മ്മ​ദും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ലോ​ഗി​നും പാ​സ്‌​വേ​ഡും ഡി​ജി​റ്റ​ല്‍ സി​ഗ്‌​നേ​ച്ച​റും ദു​രു​പ​യോ​ഗം ചെ​യ്ത​തി​നു പി​ന്നി​ല്‍ ആ​രൊ​ക്കെ​യാ​ണ് പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി നി​യ​മ​ത്തി​നു മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ര്‍​ന്നു​വ​ന്ന എ​ല്ലാ പ​രാ​തി​ക​ളും പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. സോ​ഫ്റ്റ്‌​വെ​യ​റി​ല്‍ ത​ക​രാ​റു​ണ്ട് എ​ന്ന വി​വ​രം അ​റി​ഞ്ഞ​പ്പോ​ള്‍ ത​ന്നെ ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

കോ​ര്‍​പ​റേ​ഷ​നി​ലെ ക​ക്ഷി നേ​താ​ക്ക​ളു​മാ​യും ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട​ശേ​ഷ​മാ​ണ് ധാ​ര്‍​മി​ക​മാ​യി ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള നാ​ലു ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​ത്. പോ​ലീ​സ് ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴു​പേ​രെ ഇ​തി​ന​കം അ​റ​സ്റ്റ്‌​ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ല്‍ ര​ണ്ടു ജീ​വ​ന​ക്കാ​ര്‍ സ​സ്‌​പെ​ന്‍​ഷ​നി​ലാ​ണ്. അ​ഴി​മ​തി​ക്കാ​രാ​യ എ​ല്ലാ​വ​രെ​യും പു​റ​ത്തു​കൊ​ണ്ടു​വ​രാ​നും മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്കാ​നും കോ​ര്‍​പ​റേ​ഷ​ന്‍ സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ള്‍​ക്കും ഇ​ട​തു​മു​ന്ന​ണി പി​ന്തു​ണ ന​ല്‍​കു​ന്ന​താ​യി നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

നി​ല​വി​ല്‍ പോ​ലീ​സ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ല്‍ കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണ​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ പൂ​ര്‍​ണ തൃ​പ്തി​യാ​ണു​ള്ള​ത്. 2019 മു​ത​ല്‍ ന​ല്‍​കി​യ എ​ല്ലാ കെ​ട്ടി​ട പെ​ര്‍​മി​റ്റു​ക​ളും അ​ന്വേ​ഷി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ക്ലാ​ര്‍​ക്കു​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് മേ​യ​ര്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്. ഫെ​ബ്രു​വ​രി​യി​ല്‍ ത​ക​രാ​ര്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​പ്പോ​ള്‍ ത​ന്നെ എ​ല്ലാ ജീ​വ​ന​ക്കാ​ര്‍​ക്കും മു​ന്ന​റി​യി​പ്പു ന​ല്‍​കി​യി​രു​ന്ന​താ​ണ്. ദു​രു​പ​യോ​ഗം പാ​ടി​ല്ലെ​ന്ന് സെ​ക്ര​ട്ട​റി ത​ന്നെ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഈ ​വി​ഷ​യം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഭ​ര​ണ​സ​മി​തി​ക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ക​രു​തു​ന്നി​ല്ലെ​ന്ന​വ​ര്‍ പ​റ​ഞ്ഞു.

ഈ ​വി​ഷ​യ​ത്തി​ല്‍ യു.​ഡി​എ​ഫി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് തു​റ​ന്നു​കാ​ട്ടാ​ന്‍ ആ​റി​ന് വൈ​കി​ട്ട് അ​ഞ്ചു​മ​ണി​ക്ക് മു​ത​ല​ക്കു​ളം മൈ​താ​നി​യി​ല്‍ എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​കീ​യ പ്ര​തി​രേ​ധം തീ​ര്‍​ക്കും. എ​ള​മ​രം ക​രീം എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ പാ​ര്‍​ട്ടി നേ​താ​ക്ക​ളാ​യ പി.​കെ നാ​സ​ര്‍ , പി.​കി​ഷ​ന്‍​ച​ന്ദ്, എം.​പി സൂ​ര്യ​നാ​രാ​യ​ണ​ന്‍ , പി.​ടി ആ​സാ​ദ് തു​ട​ങ്ങി​യ​വ​രും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.