കി​ഴ​ക്കെ​ന​ട​ക്കാ​വ്-​വ​യ​നാ​ട് റോ​ഡി​ലെ കു​ഴി ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു
Tuesday, August 9, 2022 12:09 AM IST
കോ​ഴി​ക്കോ​ട് : കി​ഴ​ക്കെ ന​ട​ക്കാ​വ് വ​യ​നാ​ട് റോ​ഡി​ൽ ഒ​ന്നി​ല​ധി​കം പേ​രു​ടെ മ​ര​ണ​ത്തി​നും, ര​വ​ധി പേ​ർ​ക്ക് അ​പ​ക​ട​വും ഉ​ണ്ടാ​ക്കി​യ കു​ഴി വീ​ണ്ടും വാ ​തു​റ​ന്നു.
മ​രാ​മ​ത്ത് വ​കു​പ്പും ജ​ല അ​തോ​റി​റ്റി​യും പ​ര​സ്പ​രം ഒ​ഴി​ഞ്ഞ് മാ​റു​ക​യാ​ണ്. റോ​ഡി​ന​ടി​യി​ൽ ജ​ല അ​തോ​റി​റ്റി​യു​ടെ പൈ​പ്പി​ന് ലീ​ക്ക് ഉ​ള്ള​ത് കൊ​ണ്ടാ​ണ് ഇ​വി​ടെ ഏ​ത് സ​മ​യ​വും കു​ഴി രൂ​പ​പ്പെ​ട്ട് വ​രു​ന്ന​ത്. ഈ ​പെ​രു​മ​ഴ കാ​ല​ത്തും നി​ര​വ​ധി പേ​ർ ഈ ​കു​ഴി​യി​ൽ വീ​ണു. വി​വ​രം ജ​ല അ​തോ​റി​റ്റി​യെ വി​വ​രം അ​റി​യി​ച്ചി​ട്ടും തി​രി​ഞ്ഞ് നോ​ക്കി​യി​ട്ടി​ല്ല. പൊ​തു മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​ടു​ത്ത് പ​രാ​തി പ​റ​യു​മ്പോ​ൾ ജ​ല അ​തോ​റി​റ്റി​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് പ​റ​ഞ്ഞ് കൈ ​മ​ല​ർ​ത്തു​ക​യാ ണെ​ന്നാ​ണ് ആ​ക്ഷേ​പം.