ആ​ര്‍​എ​സ്എ​സി​ന് സി​പി​എ​മ്മി​ന്‍റെ ചെ​ല​വി​ല്‍ മേ​യ​റെ കി​ട്ടി: പ്ര​വീ​ണ്‍​കു​മാ​ര്‍
Tuesday, August 9, 2022 12:09 AM IST
കോ​ഴി​ക്കോ​ട്: സം​ഘ​പ​രി​വാ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത് കോ​ഴി​ക്കോ​ട് മേ​യ​ര്‍ ബീ​ന ഫി​ലി​പ്പ് ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തെ ക​ടു​ത്ത ഭാ​ഷ​യി​ല്‍ വി​മ​ര്‍​ശി​ച്ച് കോ​ണ്‍​ഗ്ര​സ്. സി​പി​എ​മ്മി​ന്‍റെ ചെ​ല​വി​ല്‍ ആ​ര്‍​എ​സ്എ​സി​ന് മേ​യ​റെ കി​ട്ടി​യെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​പ്ര​വീ​ണ്‍ കു​മാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.
സം​ഘ​പ​രി​വാ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത് മേ​യ​ര്‍ കേ​ര​ള​ത്തെ ഇ​ക​ഴ്ത്തു​ക​യും ഉ​ത്ത​രേ​ന്ത്യ​യെ പു​ക​ഴ്ത്തു​ക​യും ചെ​യ്തു. വ​ര്‍​ത്ത​മാ​ന കാ​ലം ക​ണ്ട കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മോ​ദി, യോ​ഗി ഭ​ക്ത​യാ​യി കോ​ഴി​ക്കോ​ട്ടെ സി​പി​എം മേ​യ​ര്‍ മാ​റി.
ഈ ​മേ​യ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള പ​ല​രു​ടെ​യും മ​ന​സി​ല്‍ ആ​ര്‍​എ​സ്എ​സാ​ണ്. ആ​ര്‍​എ​സ്എ​സ് മു​ന്നോ​ട്ട് വെ​ക്കു​ന്ന രാ​ഷ്ട്രീ​യ​ത്തെ അ​റി​ഞ്ഞോ അ​റി​യാ​തെ​യോ പി​ന്തു​ണ​ക്കു​ന്ന​വ​രാ​ണ് ഇ​വ​രൊ​ക്കെ. അ​ത് സി​പി​എം മ​ന​സി​ലാ​ക്കു​ന്നി​ല്ല. അ​ല്ലെ​ങ്കി​ല്‍ സി​പി​എം അ​തി​ന് കൂ​ട്ടു​നി​ല്‍​ക്കു​ന്നു. ആ​ര്‍​എ​സ്എ​സ് ബാ​ന്ധ​വ​ത്തെ ര​ഹ​സ്യ​മാ​യി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു​പ്രാ​വ​ശ്യ​വും സി​പി​എം കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ല്‍ ഭ​ര​ണം പി​ടി​ച്ച​ത് ബി​ജെ​പി​യു​മാ​യു​ള്ള ര​ഹ​സ്യ​ബ​ന്ധ​ത്തി​ലൂ​ടെ​യാ​ണ്. പോ​കാ​ന്‍ പാ​ടി​ല്ലെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്ന് മേ​യ​ര്‍ പ​റ​ഞ്ഞ​ത് ശു​ദ്ധ​വി​ഢി​ത്ത​മാ​ണ്. ആ​ര്‍​ക്കും വി​ശ്വ​സി​ക്കാ​ന്‍ പ​റ്റി​ല്ല. ഇ​ത് സി​പി​എം അം​ഗീ​ക​രി​ക്കു​ന്നു​ണ്ടോ​യെ​ന്ന് നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് പ്ര​വീ​ണ്‍ കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.